scorecardresearch

ജിമ്മിൽ പോയില്ല, വ്യായാമവും ചെയ്തില്ല, വണ്ണം കുറയാൻ സഹായിച്ചത് ആ തിരിച്ചറിവ്: വിദ്യാബാലൻ പറയുന്നു

വ്യായാമം ചെയ്യാതെ ശരീരഭാരം കുറച്ചതെങ്ങനെയെന്ന് വിശദീകരിച്ച് വിദ്യ ബാലൻ

വ്യായാമം ചെയ്യാതെ ശരീരഭാരം കുറച്ചതെങ്ങനെയെന്ന് വിശദീകരിച്ച് വിദ്യ ബാലൻ

author-image
Entertainment Desk
New Update
Vidya Balan weight loss

വിദ്യാ ബാലൻ

മലയാളിയായിട്ടും മലയാള സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയ നടിയാണ് വിദ്യ ബാലൻ.  കേരളത്തില്‍ വേരുകളുള്ള വിദ്യ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്.  ശരീരഭാരം കൂടിയതിന്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയയുടെ കളിയാക്കലുകൾ വിദ്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ അടുത്തിടെ, ശരീരഭാരം കുറച്ച് ഞെട്ടിക്കുന്ന മേക്കോവർ തന്നെ വിദ്യ നടത്തിയിരുന്നു. 

Advertisment

വ്യായാമം ചെയ്യാതെ ശരീരഭാരം കുറച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്ന വിദ്യയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

"എന്റെ ജീവിതകാലം മുഴുവനും മെലിയാനുള്ള കഷ്ടപ്പാടിലായിരുന്നു ഞാൻ. എങ്ങനെയെങ്കിലും വണ്ണം കുറച്ചാലും പിന്നെയും അതു തിരിച്ച് വരുമായിരുന്നു.എന്തൊക്കെ ചെയ്തിട്ടും എന്റെ ഭാരം കൂടുക മാത്രമാണ് ചെയ്തത്. ഭാരം കൂടുന്നതിനു അനുസരിച്ച് ഞാൻ കൂട്ടുമായിരുന്നു. ഈ വർഷം ആദ്യം ചെന്നൈയിലെ ഒരു ന്യൂട്രിഷണൽ ഗ്രൂപ്പിനെ ഞാൻ പരിചയപ്പെട്ടു. അവരാണ് എന്റെ ശരീരഭാരത്തിനു പിന്നിൽ കൊഴുപ്പടിഞ്ഞതല്ല നീർക്കെട്ട് ആവാമെന്ന് പറഞ്ഞത്. എന്നെപ്പോലെ പലർക്കും നീർക്കെട്ട് ആയിരിക്കണം പ്രശ്നം. അങ്ങനെ അവരെനിക്ക് ഒരു ഡയറ്റ് തന്നു. അതോടെ എന്റെ ശരീരഭാരം പെട്ടെന്ന് തന്നെ കുറഞ്ഞു," വിദ്യയുടെ വാക്കുകളിങ്ങനെ.

"ജീവിതകാലം മുഴുവൻ വെജിറ്റേറിയൻ ആയിരുന്നിട്ടും പാലക്കും മറ്റു ചില പച്ചക്കറികളും എന്റെ ശരീരത്തിനു നല്ലതല്ലെന്ന് ഞാൻ അറിഞ്ഞില്ല. പച്ചക്കറികളെല്ലാം നല്ലതല്ലേ എന്നാണ് നമ്മൾ ചിന്തിക്കുക. എന്നാൽ അങ്ങനെയല്ല. എല്ലാം നമുക്ക് ഗുണം ചെയ്യണമെന്നില്ല. മറ്റൊരാൾക്ക് നല്ലതാണെന്ന് കരുതി നമുക്ക് നന്നാവണമെന്നില്ല. ഒപ്പം ഞാൻ വ്യായാമം ചെയ്യുന്നത് നിർത്താനും അവർ പറഞ്ഞു. ഇപ്പോൾ എന്നെ കാണുമ്പോഴെല്ലാം ഒരുപാട് മെലിഞ്ഞു എന്ന് എല്ലാവരും പറയും. പക്ഷേ ഈയൊരു വർഷം ഞാൻ വർക്കൗട്ട് ചെയ്തിട്ടേയില്ല. ഞാന്‍ വ്യായാമം ചെയ്യാതിരിക്കുന്ന ആദ്യത്തെ വർഷമായിരിക്കും ഇത്."

Advertisment

"മുൻപൊക്കെ ഒരു മൃഗത്തെപ്പോലെയാണ് ഞാൻ വർക്കൗട്ട് ചെയ്തിരുന്നത്. എന്നിട്ടും നിങ്ങൾ വ്യായമമൊന്നും ചെയ്യുന്നില്ലല്ലേ എന്ന് ആളുകൾ ചോദിച്ചു.  ഇപ്പോൾ ഞാൻ വ്യായാമം ചെയ്യുന്നില്ല, പക്ഷേ എന്തൊക്കെയാണ് ചെയ്യുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. മുൻപത്തെക്കാളും ഞാൻ ആരോഗ്യവതിയായാണ് എനിക്ക് തോന്നുന്നത്. വ്യായാമം ചെയ്യരുതെന്നല്ല ഞാൻ നിങ്ങളോട് പറയുന്നത്, ആളുകൾ വ്യത്യസ്തരാണ് എന്നാണ്," ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യാബാലൻ ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് തുറന്ന് സംസാരിച്ചത്. 

Read More

Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: