scorecardresearch

Sushin Shyam Wedding: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. സിനിമരംഗത്തു നിന്നും ഫഹദ് ഫാസിൽ, നസ്രിയ, ജയറാം തുടങ്ങിയവർ എത്തിയിരുന്നു

അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. സിനിമരംഗത്തു നിന്നും ഫഹദ് ഫാസിൽ, നസ്രിയ, ജയറാം തുടങ്ങിയവർ എത്തിയിരുന്നു

author-image
Entertainment Desk
New Update
Sushin Shyam Wedding

Sushin Shyam Wedding

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

Advertisment

സിനിമാരംഗത്തു നിന്നും ഫഹദ് ഫാസിൽ, നസ്രിയ, ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ വിവാഹത്തിൽ പങ്കെടുത്തു.

വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിക്കൊണ്ടാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.  കുമ്പളങ്ങി നൈറ്റിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം സുഷിന്‍ നേടിയിരുന്നു.  'ബോഗയ്ന്‍‍വില്ല' എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്.

ഈ ചിത്രത്തിന് ശേഷം ചെറിയൊരു ഇടവേള എടുക്കുകയാണെന്ന് സുഷിൻ പ്രഖ്യാപിച്ചിരുന്നു. "ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോ​ഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്," എന്നായിരുന്നു സുഷിന്റെ വാക്കുകൾ. 

Advertisment

Read More

Music Musician Jayaram Nazriya Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: