/indian-express-malayalam/media/media_files/2024/10/27/GE4lzCW4i4C2q7t0bZzZ.jpg)
ARM Ajayante Randam Moshanam Ott
Ajayante Randam Moshanam OTT: ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമാണ് 'എ.ആർ.എം (അജയന്റെ രണ്ടാം മോഷണം).' മലയാളം സിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രാനുഭവങ്ങളിൽ ഒന്നായ ചിത്രം ഒരിക്കൽ കൂടി കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രം ഒടിടിയിൽ പ്രദർശനത്തിനു തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്.
മൂന്നു ഗംഭീര വേഷങ്ങളിലാണ് ത്രീഡിയിൽ ഒരുക്കിയ എ.ആർ.എമ്മിൽ ടൊവിനോ എത്തിയത്. ബോക്സ് ഓഫീസിൽ 100 കോടിക്കു മുകളിൽ കളക്ടു ചെയ്ത ചിത്രം, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. ജോമോൻ ടി ജോൺ ആണ് എആര്‍എമ്മിന്റെ ചായാഗ്രാഹകൻ. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദാണ്. സംഗീതം ദിപു നൈനാൻ തോമസ്.
എആർഎം ഒടിടി: ARM (Ajayante Randam Moshanam ) OTT
View this post on InstagramA post shared by Think Music india (@thinkmusicofficial)
ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും എ.ആർ.എം ഒടിടിയിൽ എത്തുകയെന്നാണ് റിപ്പോർട്ട്. വൈകാതെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഒടിടി റിലീസു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
Read More
- പിറന്നാൾ ദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങളുമായി മീനാക്ഷി
- നൻപന് ആശസംകൾ; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി സൂര്യ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
- Mrudhu Bhave Dhruda Kruthye OTT: മൃദുഭാവേ ദൃഢ കൃത്യേ ഒടിടിയിൽ എവിടെ കാണാം?
- ഷുഗർ 700 ആയി, ശ്രീദേവിക്ക് സംഭവിച്ചത് എനിക്കും വരുമോ എന്ന് മക്കൾ ഭയന്നു; മഹീപ് കപൂർ പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.