/indian-express-malayalam/media/media_files/2024/10/22/jigra-box-office-failure-vasan-bala-deletes-twitter-account-screen.jpg)
ആലിയ ഭട്ട് നായികയായ ആക്ഷൻ ചിത്രമാണ് ജിഗ്ര. ചിത്രത്തിന്റെ നിർമ്മാതാവും ആലിയ തന്നെ. 80 കോടി ബജറ്റിലൊരുക്കിയ പടം വളരെ പ്രതീക്ഷയോടെയാണ് ബോക്സ് ഓഫീസിൽ എത്തിയത്. എന്നാൽ, പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനാവാതെ ബോക്സ് ഓഫീസിൽ പരാജയമായി മാറിയിരിക്കുകയാണ് ചിത്രം. ഇതുവരെ 27.8 കോടി രൂപ മാത്രമാണ് ചിത്രത്തിനു നേടാനായത്.
ചിത്രം പരാജയമായതോടെ സംവിധായകൻ സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായിരിക്കുകയാണ്. സംവിധായകൻ വാസൻ ബാലയാണ് തന്റെ എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് വരെ എക്സിൽ സജീവമായിരുന്നു വാസൻ. എന്നാല്‍ ഇപ്പോള്‍ വാസൻ ബാലയുടെ എക്സ് അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്.
ചിത്രം പുറത്തു വന്നതോടെ, ജിഗ്രയുമായി ബന്ധപ്പെട്ട് അനവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ ട്രോളുകൾക്കെതിരെ തന്റെ എക്സ് അക്കൗണ്ട് വഴി സംവിധായകൻ സംസാരിക്കുകയും ചെയ്തിരുന്നു. ഒരു സിനിമയുടെ വിജയത്തിന്റെ പാരാമീറ്ററാണ് ബോക്സ് ഓഫീസെന്ന് താൻ കരുതുന്നില്ലെന്ന സംവിധായകന്റെ വാക്കുകളും വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു.
ബോക്സ് ഓഫീസിൽ വിജയിക്കുന്നു എന്നതിനർത്ഥം, ജനങ്ങൾ ആ സിനിമയെ നെഞ്ചിലേറ്റി എന്നാണെന്നും അതുപോലും ഈ സംവിധായകന് അറിയില്ലേ? എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയുടെ വിമർശനം.
ആലിയ ഭട്ടും വേദാംഗ് റെയ്നയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വിദേശ ജയിലിൽ നിന്ന് സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സഹോദരിയുടെ വേഷമാണ് ചിത്രത്തിൽ ആലിയയ്ക്ക്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ആണ് ജിഗ്രയുടെ സഹനിർമാണം ഏറ്റെടുത്തത്.
രാജ്കുമാർ റാവുവും തൃപ്തി ദിമ്രിയും അഭിനയിച്ച വിക്കി വിദ്യാ കാ വോ വാല വീഡിയോ എന്ന ചിത്രവും ജിഗ്രയും ഒരേസമയത്താണ് തിയേറ്ററിലെത്തിയത്. ജിഗ്ര പരാജയം ഏറ്റുവാങ്ങിയപ്പോൾ വിദ്യാ കാ വോ വാല വീഡിയോ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്.
Read More
- കഴിഞ്ഞാഴ്ച പൊലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിങ് ജീപ്പിൽ, മനുഷ്യന്റെ ഓരോരോ യോഗമേ; ബൈജുവിന്റെ റീൽ വൈറൽ
- New OTT Release: ഏറ്റവും പുതിയ 12 ഒടിടി റിലീസുകൾ
- കിംഗ് ഖാന്റെ വഴികാട്ടി;ആരായിരുന്നു ബ്രദർ എറിക് ഡിസൂസ?
- എഡിഎച്ച്ഡി; ഇതാണ് ആലിയയും ഫഹദും ഷൈൻ ടോമും നേരിടുന്ന അപൂർവ്വരോഗാവസ്ഥ
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.