scorecardresearch

കഴിഞ്ഞാഴ്ച പൊലീസ് ജീപ്പിൽ, ഇന്ന് ഷൂട്ടിങ് ജീപ്പിൽ, മനുഷ്യന്റെ ഓരോരോ യോഗമേ; ബൈജുവിന്റെ റീൽ വൈറൽ

സിനിമ സെറ്റില്‍ പോലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന റീലുമായി ബൈജു സന്തോഷ്, വൈറലായി വീഡിയോ

സിനിമ സെറ്റില്‍ പോലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന റീലുമായി ബൈജു സന്തോഷ്, വൈറലായി വീഡിയോ

author-image
Entertainment Desk
New Update
Baiju Santhosh

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ ബൈജു സന്തോഷിന്റെ പുതിയ റീല്‍. പോലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന വീഡിയോയാണ് ബൈജു പങ്കുവച്ചിരിക്കുന്നത്.  'ഇടിനാശം വെള്ളപ്പൊക്കം' എന്ന പുതിയ സിനിമയുടെ   ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ.

Advertisment

എന്നാൽ ഈ റീലിനെ വൈറലാക്കുന്നത്, കഴിഞ്ഞയാഴ്ച ഉണ്ടായ ചില സംഭവവികാസങ്ങളാണ്. കഴിഞ്ഞയാഴ്ച ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് വാർത്തയായിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു.  ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടന്റെ പുതിയ റീൽ. 

"കഴിഞ്ഞ ഞായറാഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പില്‍ കയറി, ഈ ഞായറാഴ്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജീപ്പിലാണ്. മനുഷ്യന്‍റ ഓരോരോ യോഗം. എന്തു ചെയ്യാന്‍ പറ്റും," എന്നാണ് ബൈജു പറയുന്നത്.  ബെെജു വീഡിയോയിൽ പറയുന്നതും കേൾക്കാം.

Advertisment

ഒക്ടോബർ 13, ഞായറാഴ്ച അര്‍ധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനില്‍ വെച്ച് ബൈജു ഓടിച്ചിരുന്ന വാഹനം ഒരു സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് അപകടമുണ്ടായത്. മദ്യപിച്ച് വാഹമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ വകുപ്പുകൾ ചുമത്തി ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയുമായിരുന്നു. 

തുടർന്ന്, സംഭവത്തിൽ വിശദീകരണവുമായി ബൈജു രംഗത്തു എത്തി. കാറിന്റെ  ടയർ പഞ്ചറായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നും ബൈജു വീഡിയോയിൽ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ താനും ബാധ്യസ്ഥനാണ്, തന്നിൽ നിന്നും അഹങ്കാരം നിറഞ്ഞ എന്തെങ്കിലും സംസാരമുണ്ടായതായി ആർക്കെങ്കിലും തോന്നിയെങ്കിൽ മാപ്പു ചോദിക്കുന്നു എന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ബൈജു പറഞ്ഞിരുന്നു.

Read More



Viral Video Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: