scorecardresearch

Vettaiyan OTT: രജനീകാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേക്ക്, എവിടെ കാണാം?

Vettaiyan OTT: ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്ത് ചിത്രമാണ് വേട്ടയ്യൻ

Vettaiyan OTT: ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്ത് ചിത്രമാണ് വേട്ടയ്യൻ

author-image
Entertainment Desk
New Update
news

വേട്ടയ്യൻ

Vettaiyan OTT: രജനീകാന്തിന്റെ വേട്ടയ്യൻ സിനിമ തിയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ, വേട്ടയ്യന്റെ ഒടിടി റിലീസ് സംബന്ധിച്ച സുപ്രധാന വാർത്ത പുറത്തുവന്നിരിക്കുന്നു. വേട്ടയ്യന്റെ ഒടിടി അവകാശം വാങ്ങിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസാണ്. അടുത്ത കാലത്ത് ഇറങ്ങിയ രജനീകാന്ത് ചിത്രങ്ങളിൽവച്ച് ഏറ്റവും കൂടിയ തുകയ്ക്കാണ് ഒടിടി വിറ്റു പോയതെന്നാണ് റിപ്പോർട്ട്. 

Advertisment

ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്ത് ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി എത്തുന്നത്. അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

33 വർഷത്തിന് ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് വേട്ടയ്യൻ റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിലെ 'മനസിലായോ?' എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി മാറിയിരുന്നു. 

Read More

Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: