scorecardresearch

കപ്പിൾസ് ഇൻ ബ്ലാക്ക്: പൂർണ്ണിമയെ ചേർത്തു പിടിച്ച് ഇന്ദ്രജിത്ത്

ബോളിവുഡ് ലുക്കിൽ മലയാളത്തിൻ്റെ പ്രിയ താര ദമ്പതികൾ, പൂർണ്ണിമയുടെയും ഇന്ദ്രജിത്തിൻ്റെയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ബോളിവുഡ് ലുക്കിൽ മലയാളത്തിൻ്റെ പ്രിയ താര ദമ്പതികൾ, പൂർണ്ണിമയുടെയും ഇന്ദ്രജിത്തിൻ്റെയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

author-image
Entertainment Desk
New Update
Poornima Indrajith

പൂർണ്ണിമ, ഇന്ദ്രജിത്ത്

മലയാളത്തിലെ പവർ കപ്പിൾസ് എന്ന് വിശേപ്പിക്കുന്നവരാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. അഭിനയത്തിലും കുടുംബജീവിതത്തിലും യാതൊരു വിവാദങ്ങൾക്കും ഇട കൊടുക്കാത്ത താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്.

Advertisment

നടി എന്നതിപുലരി ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണ്ണിമ. 'പ്രാണ' എന്ന പേരിൽ ഒരു ബൊട്ടിക്കിൻ്റെ ഉടമ കൂടിയാണ് പൂർണ്ണിമ. മിക്ക് ഫോട്ടോസിലും പൂർണ്ണിമ ധരിക്കാറുള്ള വസ്ത്രങ്ങൾ ഇങ്ങനെ സ്വന്തമായി ഡിസൈൻ ചെയ്യുന്നതാണ്. 

Poornima Indrajith

ഇന്ത്യ ഇൻ്റർനാഷണൽ ഫിലിം അവാർഡിൽ പങ്കെടുക്കാൻ എത്തിയ താരദമ്പതികളുടെ ചിത്രങ്ങളാണ് പൂർണ്ണിമ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. 

Advertisment

കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റാണ് പൂർണ്ണിമയും, ഇന്ദ്രജിത്തും ധരിച്ചിരിക്കുന്നത്. പ്രണയുടെ വസ്ത്ര കളക്ഷനിൽ നിന്നുള്ളതാണ് അവ. ബോളിവുഡ് ലുക്കിനെ അനുസ്നരിപ്പിക്കും വിധമാണ് ഇരുവരുടെയും സ്റ്റൈലിംഗ്. 

Poornima Indrajith

ഹിന്ദി നടിയായ കരിഷ്മ കപൂറിനെ പോലെയുണ്ട് ഇപ്പോൾ പൂർണ്ണിമ എന്ന് ചിത്രത്തിന് ആരാധക കമൻ്റ് ചെയ്തിരിക്കുന്നതും കാണാം.

Poornima Indrajith

ഗോൾഡൻ ബോർഡറുകളോടു കൂടിയ കറുപ്പ് നിറത്തിലുള്ള സാരിക്ക് കോൺട്രാസ്റ്റായിട്ടുള്ള അക്സസറികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബോട്ടിൽ ഗ്രീൻ നിറത്തിലുള്ള ഹെവി മാലയും, ഗോൾഡൻ  കമ്മലുകളും, വളകളും അണിഞ്ഞിരിക്കുന്നു. കൂടാതെ ഹൈ ബൺ മാതൃകയിൽ മുടി സ്റ്റൈൽ ചെയ്തിരിക്കുന്നു.

Poornima Indrajith

കട്ടി കുറഞ്ഞ ഗോൾഡൻ വരകളോടു കൂടി കറുപ്പ് ഷർട്ടും, പാൻ്റുമാണ് ഇന്ദ്രജിത്ത് ധരിച്ചിരിക്കുന്നത്. സിൽവർ ചെയ്നോടു കൂടിയ വാച്ചാണ് താരം ഒപ്പം അണിഞ്ഞിരിക്കുന്നത്. 

Read More Entertainment Stories Here

Indrajith Poornima Indrajith Actor Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: