/indian-express-malayalam/media/media_files/tqCoOLylBFtHduQscwEI.jpg)
കല്യാൺ നവരാത്രി ആഘോഷത്തിൽ നിന്നും
രാജ്യമെങ്ങും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. വ്യാഴാഴ്ചയാണ് നവരാത്രി ആഘോഷങ്ങൾക്കു തുടക്കമായത്. കൊച്ചിയിൽ കല്യാൺ ജ്വല്ലറി ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, കൃതി സനോൺ, മലൈക അറോറ, ശിൽപ ഷെട്ടി, അജയ് ദേവ്ഗൺ, രശ്മിക മന്ദാന, ബോബി ഡിയോൾ, സെയ്ഫ് അലി ഖാൻ എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികളാണ് എത്തിച്ചേർന്നത്. തെലുങ്ക് സിനിമാലോകത്തു നിന്നും നാഗചൈതന്യ, തമിഴകത്തുനിന്നും പ്രഭു, മലയാളത്തിന്റെ പ്രിയതാരങ്ങളായ ടൊവിനോ തോമസ്, ദിലീപ്, കാവ്യാ മാധവൻ, അന്ന ബെൻ, അനാർക്കലി മരിക്കാർ തുടങ്ങിയ താരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തു.
ട്രെഡീഷണൽ വസ്ത്രങ്ങൾ ധരിച്ചെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
അഭിനേതാക്കളായ കത്രീന കൈഫ്, കൃതി സനോൺ, ശിൽപ ഷെട്ടി എന്നിവർ മനോഹരമായ സാരിയിൽ തിളങ്ങി. ശിൽപ പച്ച നിറത്തിലുള്ള സാരി ധരിച്ചപ്പോൾ കൃതിയും കത്രീനയും റെഡ് സാരിയാണ് തിരഞ്ഞെടുത്തത്. അതിമനോഹരമായൊരു വെള്ള ലെഹങ്ക ആയിരുന്നു മലൈകയുടെ വേഷം. രണ്ടാനച്ഛൻ അനിൽ മേത്തയുടെ മരണശേഷം മലൈക ആദ്യമായി പ്രത്യക്ഷപ്പെടുന്ന പൊതുവേദി കൂടിയാണിത്.
ചുവന്ന സ്യൂട്ട് സെറ്റിലാണ് രശ്മിക എത്തിയത്. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, അജയ് ദേവ്ഗൺ എന്നിവർ സ്റ്റൈലിഷ് കുർത്ത സെറ്റിൽ തിളങ്ങി.
നടൻ പ്രഭു ഭാര്യ പുനിത പ്രഭുവിനൊപ്പമാണ് എത്തിയത്. ദിലീപും ഭാര്യ കാവ്യാ മാധവനുമൊപ്പം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ടൊവിനോ തോമസും ഭാര്യ ലിഡിയയ്ക്ക് ഒപ്പമാണ് എത്തിയത്.
കല്യാണ് ജ്വല്ലേഴ്‌സ് എല്ലാ വർഷവും താരങ്ങൾക്കായി ഗംഭീരമായ രീതിയിൽ തന്നെ നവരാത്രി പൂജ സംഘടിപ്പിക്കാറുണ്ട്. 2023ൽ കല്യാണരാമൻ കുടുംബം ആതിഥേയത്വം വഹിച്ച ചടങ്ങിൽ കത്രീന കൈഫ്, ശിൽപ ഷെട്ടി, ജാൻവി കപൂർ, സോനാക്ഷി സിൻഹ, നാഗാർജുന അക്കിനേനി, മകൻ നാഗ ചൈതന്യ എന്നിവർ പങ്കെടുത്തിരുന്നു. മുൻപ് നടന്മാരായ മമ്മൂട്ടിയും രൺബീർ കപൂറും ആഘോഷത്തിൻ്റെ ഭാഗമായിട്ടുണ്ട്.
Read More Entertainment Stories Here
- ഫാമിൽ പോയാൽ ചെടികളോട് സംസാരിക്കും, വഴക്കു പറയും, പിറ്റേദിവസം എല്ലാം കായ്ക്കും: മേഘ്ന വിൻസെന്റ്
- 'ഇതു കണ്ട് എന്റെ അമ്മ ഞെട്ടും;' മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ
- ഇപ്പോഴും വാടകവീട്ടിൽ താമസിക്കാൻ കാരണമിതാണ്...: വെളിപ്പെടുത്തി വിദ്യാ ബാലൻ
- അന്ന് അടികൊണ്ട് ചോരതുപ്പി, ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം; ബാലയ്ക്കെതിരെ അമൃത സുരേഷ്
- കുടിച്ചു വന്ന് അമ്മയെ തല്ലുമായിരുന്നു, അച്ഛനെ സ്നേഹിക്കാന്‍ എനിക്കൊരു കാരണമില്ല: ബാലയ്ക്ക് എതിരെ മകള്‍
- നിന്നോട് തര്‍ക്കിക്കാന്‍ അപ്പാ ഇല്ല, ഇനി ഞാന്‍ വരില്ല; മകളോട് ബാല
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന 7 ചിത്രങ്ങൾ
- വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ
- മുട്ടൊക്കെ മാറ്റി വച്ചു, ഇനി ഫുൾ ഓൺ: തലൈവറെ കണ്ട സന്തോഷം പങ്കിട്ട് ഡിഡി
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- മീശക്കാരിയായ ഈ കുറുമ്പിയെ മനസ്സിലായോ? സൂപ്പർസ്റ്റാറാണ് കക്ഷി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.