scorecardresearch

വേട്ടയ്യനിലെ ട്രെൻഡിംഗ് ഗാനത്തിനൊപ്പം വേദിയിൽ ചുവടുവച്ച് മഞ്ജു വാര്യർ; വീഡിയോ

ചെന്നൈയിൽ നടന്ന വേട്ടയ്യൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സഹതാരങ്ങൾക്കൊപ്പം   'മനസിലായോ?' ഗാനത്തിലെ ഹുക്ക് സ്റ്റെപ്പിന് അനുസരിച്ച് ചുവടുവയ്ക്കുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണാനാവുക

ചെന്നൈയിൽ നടന്ന വേട്ടയ്യൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സഹതാരങ്ങൾക്കൊപ്പം   'മനസിലായോ?' ഗാനത്തിലെ ഹുക്ക് സ്റ്റെപ്പിന് അനുസരിച്ച് ചുവടുവയ്ക്കുന്ന മഞ്ജുവിനെയാണ് വീഡിയോയിൽ കാണാനാവുക

author-image
Entertainment Desk
New Update
Manju Warrier Vettaiyan

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജനീകാന്ത് നായകനാവുന്ന വേട്ടയ്യൻ. ചിത്രത്തിൽ മഞ്ജുവാര്യരാണ് നായിക. രജനികാന്തിന്‍റെ ഭാര്യയുടെ വേഷമാണ് മഞ്ജുവിന്.  താര എന്നാണ് കഥാപാത്രത്തിന്‍റെ പേര്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിലെ 'മനസിലായോ?' എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ട്രെൻഡാണിപ്പോൾ. ഗാനരംഗത്തിൽ രജനികാന്തിനൊപ്പമുള്ള മഞ്ജുവിന്റെ ഡാൻസ് ചുവടുകളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

Advertisment

ഇപ്പോഴിതാ, വേട്ടയ്യൻ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സഹതാരങ്ങൾക്കൊപ്പം   'മനസിലായോ?' ഗാനത്തിലെ ഹുക്ക് സ്റ്റെപ്പിന് അനുസരിച്ച് ചുവടുവയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു  ചെന്നൈയിൽ ചിത്രത്തിന്റെ  ഓഡിയോ ലോഞ്ച് നടന്നത്. 

അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, ദുഷാര വിജയന്‍,  റാണ ദഗുബതി, റിതിക സിങ്, കിഷോര്‍, ജിഎം സുന്ദര്‍, രോഹിണി, രമേശ് തിലക്, റാവോ രമേശ് എന്നിവരും മുഖ്യവേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. രജനിയുടെ വില്ലനായി നടൻ സാബു മോനും ചിത്രത്തിലുണ്ട്.  തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളില്‍ ഒക്‌ടോബര്‍ 10ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 10 നാണ് തിയറ്ററുകളിലെത്തുക. 

Read More Entertainment Stories Here

    Advertisment
    Manju Warrier Rajinikanth

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: