scorecardresearch

അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ

ബാലിയിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

ബാലിയിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

author-image
Entertainment Desk
New Update
Diya Krishna, Aswin Baali Trip Photos

ചിത്രം: ഇൻസ്റ്റഗ്രാം/ ദിയ

അശ്വിനുമായുള്ള വിവാഹത്തിനു പിന്നാലെ ബാലിയിൽ അവധിക്കാലയാത്രയിലാണ് നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ. കുടുംബസമേതമാണ് നവദമ്പതികൾ ബാലിയിലെത്തിയത്. ബാലിയിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അശ്വിനൊപ്പം സ്വിമ്മിംഗ് സ്യൂട്ടിലുള്ള ചിത്രമാണ് ദിയ പോസ്റ്റു ചെയ്തത്.

Advertisment

നിരവധി പേർ ചിത്രങ്ങളെ വിമർശിച്ചും അനുകൂലിച്ചും കമന്റു ചെയ്യുന്നുണ്ട്. ബീച്ചിനു സമീപമുള്ള ട്രീ ഹൗസിൽ അശ്വിനൊപ്പം പോസുചെയ്യുന്ന മറ്റൊരു ചിത്രവും ദിയ പങ്കുവച്ചിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം, സഹോദരിമാരായ അഹാനയും, ഹൻസികയും, ഇഷാനിയും യാത്രയിൽ ഇരുവർക്കുമൊപ്പമുണ്ട്.

സെപ്റ്റംബർ അഞ്ചിനായിരുന്നു ദിയയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ബാലി യാത്രയിൽ ദിയയ്ക്കും അശ്വിനുമൊപ്പം ചുവടുവയ്ക്കുന്ന കൃഷ്ണകുമാറിനെയും സിന്ധുവുന്റെയും റീൽ വൈറലായിരുന്നു.

Advertisment

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ. ബിസിനസ് രംഗത്തും സജീവമാണ് ദിയ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിൽ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ബാലിയിൽ നിന്നുള്ള ചിത്രങ്ങൾ അഹാനയും ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു.

Read More Entertainment Stories Here

    Ahaana Krishna Bali

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: