/indian-express-malayalam/media/media_files/RhdZXBTeIA2cqSHtJxzW.jpg)
മലയാള സിനിമയുടെ പ്രിയപ്പെട്ട 'അമ്മ'യായ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിന്റെ വേദനയിലാണ് സിനിമാലോകവും പ്രേക്ഷകരും. മലയാള സിനിമയിൽ നൂറിലേറെ നടീനടന്മാരുടെ അമ്മയായി അഭിനയിച്ച അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. എന്നാൽ അക്കൂട്ടത്തിൽ ഏറെ ആഘോഷിക്കപ്പെട്ട അമ്മ- മകൻ കോമ്പോ ആയിരുന്നു മോഹൻലാൽ- കവിയൂർ പൊന്നമ്മ കൂട്ടുക്കെട്ട്. യഥാർത്ഥ ജീവിതത്തിലും മോഹൻലാലിന്റെ അമ്മയാണ് കവിയൂർ പൊന്നമ്മ എന്നു കരുതിയ എത്രയോ പ്രേക്ഷകരുണ്ട്. അത്രയേറെ ആഴത്തിൽ പ്രേക്ഷകമനസ്സിൽ ആ ഓൺസ്ക്രീൻ അമ്മയും മകനും ഇടം പിടിച്ചു.
കവിയൂർ പൊന്നമ്മയെ അവസാനമായി കാണാനായി മോഹൻലാലും കളമശ്ശേരി ടൗൺഹാളിൽ എത്തിച്ചേർന്നു.
കവിയൂർ പൊന്നമ്മയെ ഓർത്ത് മോഹൻലാൽ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇരുവർക്കുമിടയിലെ ആത്മബന്ധത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറുകയാണ്. "അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും," മോഹൻലാലിന്റെ വാക്കുകളിങ്ങനെ.
സ്വന്തമെവിവിടെ ബന്ധമെവിടെ (1984), കരിമ്പിൻ പൂവിനക്കരെ (1985), അദ്ധ്യായം ഒന്ന് മുതൽ (1985), നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), ഇനിയും കുരുഷേത്രം (1986), മനസിലൊരു മണിമുത്ത് (1986), ഇരുപതാം നൂറ്റാണ്ട് (1987), കിരീടം (1989), അധിപൻ (1989), വന്ദനം (1989), പെരുവണ്ണാപുരത്തെ വിശേഷങ്ങൾ (1989), കടത്തനാടൻ അമ്പാടി (1990), ഭരതം (1991), ഉള്ളടക്കം (1991), കിഴക്കുണരും പക്ഷി (1991), ധനം (1991), വിയറ്റ്നാം കോളനി (1992), ചെങ്കോൽ (1993), ഗാന്ധർവ്വം (1993) മായമയൂരം (1993), ഹരിഹരൻപിള്ള ഹാപ്പിയാണ്(2003), മിസ്റ്റർ ബ്രഹ്മചാരി (2003),വിസ്മയതുമ്പത്ത് (2004), മാമ്പഴക്കാലം (2004), നാട്ടുരാജാവ് (2004), വടക്കും നാഥൻ (2006), ഇവിടം സ്വർഗമാണ് (2009) എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മ മോഹൻലാലിന്റെ അമ്മയായെത്തി.
"എന്റെ മകളേക്കാൾ എന്നെ അമ്മേ എന്ന് വിളിച്ചത് ലാലുവാണ്," എന്നാണ് മോഹൻലാലുമായുള്ള ആത്മബന്ധത്തെ കുറിച്ച് ഒരിക്കൽ കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
Read More Entertainment Stories Here
- പൊന്നമ്മച്ചേച്ചി പോവുമ്പോൾ ആ ഒരു സങ്കടം മാത്രം ബാക്കി: മഞ്ജു വാര്യർ
- 100 മക്കൾക്ക് അമ്മ; ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു നടി വേറെ കാണുമോ?
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.