scorecardresearch

പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്

ഫിറ്റ്നസ്സിന്റെ കാര്യത്തിൽ വലിയ കണിശതയും അച്ചടക്കവും പ്രതിബദ്ധതയുമുള്ള വ്യക്തിയാണ് അക്ഷയ് കുമാർ. താരത്തിന്റെ ഫിറ്റ്നസ്സ് ഭ്രമത്തെ കുറിച്ച് വിവേക് ഒബ്റോയ് പറയുന്നു

ഫിറ്റ്നസ്സിന്റെ കാര്യത്തിൽ വലിയ കണിശതയും അച്ചടക്കവും പ്രതിബദ്ധതയുമുള്ള വ്യക്തിയാണ് അക്ഷയ് കുമാർ. താരത്തിന്റെ ഫിറ്റ്നസ്സ് ഭ്രമത്തെ കുറിച്ച് വിവേക് ഒബ്റോയ് പറയുന്നു

author-image
Entertainment Desk
New Update
Akshay Kumar Vivek Oberoi

57-ാം വയസ്സിലും ചെറുപ്പം നിലനിർത്തുന്ന താരമാണ് അക്ഷയ് കുമാർ. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ വലിയ കണിശതയും അച്ചടക്കവും പ്രതിബദ്ധതയുമുള്ള വ്യക്തിയാണ് അക്ഷയ്. താരത്തിന്റെ ഫിറ്റ്നസ്സ് ഭ്രമത്തെ കുറിച്ച് പല അഭിനേതാക്കളും അഭിമുഖങ്ങളിലും മറ്റും സംസാരിക്കാറുണ്ട്. അക്ഷയ് കുമാറിന്റെ ഫിറ്റ്നസ്സിലെ അച്ചടക്കത്തെ കുറിച്ച് വിവേക് ഒബ്റോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരത്തിന്റെ കഠിനമായ വ്യായാമ ദിനചര്യയ്ക്ക് ഒരിക്കൽ സാക്ഷ്യം വഹിച്ച അനുഭവമാണ് വിവേക് പങ്കിട്ടത്.

Advertisment

അക്ഷയ് ഒരിക്കൽ പുലർച്ചെ 4:30 ന് തന്നെ വ്യായാമത്തിന് ക്ഷണിച്ചത് വിവേക് ഓർത്തെടുക്കുന്നു. ഒപ്പം, വിരുന്നിനിടെ അതിഥികളെ ഡൈനിംഗ് റൂമിലിരുത്തി തന്റെ പതിവുസമയത്ത് ഉറങ്ങാൻ പോയ ഒരു തമാശകഥയും വിവേക് പങ്കിട്ടു. 

 “അക്ഷയ് കുമാർ ഫിറ്റ്നസ്സ് കാര്യത്തിൽ ശരിക്കും പ്രതിജ്ഞാബദ്ധനാണ്. ഒരു ദിവസം, ഒരു വർക്കൗട്ടിന് അദ്ദേഹത്തിനോടൊപ്പം ചേരാൻ എന്നോട് ആവശ്യപ്പെട്ടു'നിങ്ങൾ നാളെ എന്താണ് ചെയ്യുന്നത്? എൻ്റെ കൂടെ വർക്ക് ഔട്ട് ചെയ്യാൻ വരൂ." ഏതു സമയമെന്നു ചോദിച്ചപ്പോൾ 4: 30 എന്നു പറഞ്ഞു. വൈകിട്ടല്ലേ എന്നു ഞാൻ തിരക്കിയപ്പോൾ അദ്ദേഹം തിരുത്തി, "അല്ല, പുലർച്ചെ 4:30!' ഞാൻ സമ്മതിച്ചു, അദ്ദേഹത്തോടൊപ്പം വർക്ക് ഔട്ട് ചെയ്യാൻ പോയി. മങ്കി ബാറുകളും എല്ലാവിധ ഉപകരണങ്ങളും അദ്ദേഹം സ്ഥാപിച്ചിരുന്നു. അദ്ദേഹം ചാടുകയും കയറുകയും തൂങ്ങി കിടക്കുകയും  സമ്മർസാൾട്ട് അടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.  എന്നിട്ട് എന്നോട് പെട്ടെന്ന് തെങ്ങിൽ കയറാൻ പറഞ്ഞു. അദ്ദേഹം അവിശ്വസനീയമാംവിധം ഫിറ്റ്നസ്-ഓറിയൻ്റഡ് ആണ്, കംപ്ലീറ്റ് ഫിറ്റ്നസ് ഫ്രീക്ക്. അദ്ദേഹം ശരിക്കും പ്രചോദനമാണ്," വിവേക് പറഞ്ഞു. 

മറ്റൊരു അവസരത്തിൽ തന്നെയും റിതേഷ് ദേശ്മുഖിനെയും അക്ഷയ് ഡിന്നറിനു ക്ഷണിച്ച രസകരമായ ഓർമയും വിവേക് പങ്കിട്ടു.  “അക്ഷയ് വളരെ അച്ചടക്കമുള്ള ആളാണ്, ഒരു വൈകുന്നേരം ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ അത്താഴം കഴിക്കുകയായിരുന്നു, ക്ലോക്കിൽ 9:30 അടിച്ചയുടനെ അദ്ദേഹം മുകളിലേക്ക് പോയി. അവദ്ദേഹം വാഷ്‌റൂമിലേക്ക് പോകുകയാണെന്ന് ഞങ്ങൾ കരുതി, പക്ഷേ ആൾ മടങ്ങിവന്നില്ല. രാത്രി 11 മണി വരെ ഞങ്ങൾ അദ്ദേഹത്തെ കാത്തിരുന്നു, ഒടുവിൽ അദ്ദേഹത്തിൻ്റെ ഭാര്യ ട്വിങ്കിൾ ഖന്ന വന്ന് ഞങ്ങളോട് പറഞ്ഞു, 'നിങ്ങൾ പോയ്ക്കോളൂ. അദ്ദേഹം ഇതിനകം ഉറങ്ങാൻ പോയി!’ അത്രമാത്രം അച്ചടക്കമുണ്ട്. അദ്ദേഹത്തോട് ആദരവ് മാത്രം,” വിവേക് ​​ചിരിച്ചുകൊണ്ട് പറഞ്ഞു.

Advertisment

അക്ഷയ് കുമാർ ചിത്രങ്ങൾക്ക് അടുത്തിടെ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. താരത്തിന്റെ അവസാന ചിത്രങ്ങളായ ഖേൽ ഖേൽ മേൻ, സർഫിറ, ബഡേ മിയാൻ ഛോട്ടേ മിയാൻ, മിഷൻ റാണിഗഞ്ച് എന്നിവ മികച്ച പ്രകടനം കാഴ്ചവച്ചില്ല. എന്നിരുന്നാലും, സിംഗം എഗെയ്ൻ, സ്കൈ ഫോഴ്‌സ്, ജോളി എൽഎൽബി 3, വെൽക്കം ടു ദി ജംഗിൾ, ശങ്കര, ഹേരാ ഫേരി 3 എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

Read More

Akshay Kumar Vivek Oberoi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: