/indian-express-malayalam/media/media_files/20pg0tfEXx8q1ldj11Iz.jpg)
Thalapathy Vijay's Net Worth
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം എന്ന റെക്കോർഡ് ഇതുവരെ ഷാരൂഖ് ഖാന്റെ പേരിലായിരുന്നു. 250 കോടി രൂപയായിരുന്നു ഷാരൂഖിന്റെ പേരിലുള്ള റെക്കോർഡ് പ്രതിഫലത്തുക. എന്നാൽ ഇപ്പോൾ ഷാരൂഖിനെയും പിന്നിലാക്കിയിരിക്കുകയാണ് ദളപതി വിജയ്. ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലമാണ് നിലവിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് വിടവാങ്ങുന്നു എന്ന കാര്യം വിജയ് പ്രഖ്യാപിച്ചത്. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകുമെന്നാണ് വിജയ് പറഞ്ഞത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ദ ഗോട്ട്) ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം.
അവസാനമായി ഒരു ചിത്രത്തിൽ കൂടി വിജയ് അഭിനയിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. എച്ച് വിനോദ് ആണ് ചിത്രത്തിന്റെ സംവിധായകനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 275 കോടി രൂപയോളമാണ് തൻ്റെ ഏറ്റവും പുതിയ സിനിമയ്ക്കായി വിജയ് കൈപ്പറ്റുന്നത് എന്നാണ് റിപ്പോർട്ടുകൾ. വാർത്തകൾ ശരിയെങ്കിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള നിലവിലെ റെക്കോർഡ് അവസാന ചിത്രത്തിലൂടെ വിജയ് മറികടക്കും. ദളപതി 69 എന്നു പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സിനിമ പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് വിജയ് പദ്ധതിയിടുന്നത്. ഇതിനായി തമിഴ്നാട് വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയും അദ്ദേഹം ഈ വർഷം ആരംഭിച്ചിട്ടുണ്ട്. 2026ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ടിവികെ പാര്‍ട്ടിയുമായി മത്സരിക്കാൻ തീരുമാനിച്ച നടൻ അതിനായുള്ള അനുബന്ധ തയ്യാറെടുപ്പുകളും തുടങ്ങികഴിഞ്ഞു. അടുത്തിടെ പാർട്ടിയുടെ പതാക അനാച്ഛാദനം ചെയ്യുകയും പാർട്ടി ഗാനം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ പാർട്ടി സമ്മേളനം വില്ലുപുരത്ത് ഉടൻ നടത്താനുള്ള ആലോചനയിലാണ് താരം.
"എന്നെ സംബന്ധിച്ച് രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധ ജോലിയാണ്. രാഷ്ട്രീയ ഉയരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയത്തിന്റെ നീളവും പരപ്പും എന്റെ മുന്‍ഗാമികളില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതിനായി ഞാന്‍ മാനസികമായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം ഒരു ഹോബിയല്ല, അത് എന്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കും. അതിനുശേഷം പൂര്‍ണമായും രാഷ്ട്രീയത്തില്‍ മുഴുകും," എന്നാണ് വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പറഞ്ഞത്. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നത്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Read More
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
- ഇനി മിസ്സിസ് & മിസ്റ്റർ അദു-സിദ്ധു; അദിതി- സിദ്ധാർത്ഥ് വിവാഹചിത്രങ്ങൾ
- ഓണക്കാലത്ത് ഒടിടിയിൽ കാണാൻ ഏറ്റവും പുതിയ ചിത്രങ്ങൾ
- സൈമ വേദിയിൽ തിളങ്ങി നയൻതാരയും വിഘ്നേഷും, ചിത്രങ്ങൾ
- ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ; സൈമ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ
- 'ദളപതി 69;' അവസാന വിജയ് ചിത്രത്തിന്റെ കാത്തിരുന്ന അപ്ഡേറ്റ് പുറത്ത്
- ജീവിതത്തിലെ ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്; കുറിപ്പ് പങ്കുവച്ച് സലിം കുമാർ
- ബോക്സ് ഓഫീസ് കത്തിച്ച് 'അജയന്റെ രണ്ടാം മോഷണം'; ആദ്യദിനം പിന്നിലാക്കിയത് വമ്പന്മാരെ; ഇതുവരെ നേടിയത്
- ഗോവിന്ദയുടെ കടുത്ത ആരാധിക, മന്ത്രിയുടെ മകൾ, വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസത്തോളം താമസിച്ചു; വെളിപ്പെടുത്തി ഭാര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.