scorecardresearch

ബോക്സ് ഓഫീസ് കത്തിച്ച് 'അജയന്റെ രണ്ടാം മോഷണം'; ആദ്യദിനം പിന്നിലാക്കിയത് വമ്പന്മാരെ; ഇതുവരെ നേടിയത്

മികച്ച പ്രതികരണം നേടുന്ന ചിത്രം വാരാന്ത്യത്തോടെ കളക്ഷനിൽ റെക്കോർഡ് കുതിച്ചുചാട്ടം നേടുമെന്നാണ് പ്രതീക്ഷ

മികച്ച പ്രതികരണം നേടുന്ന ചിത്രം വാരാന്ത്യത്തോടെ കളക്ഷനിൽ റെക്കോർഡ് കുതിച്ചുചാട്ടം നേടുമെന്നാണ് പ്രതീക്ഷ

author-image
Entertainment Desk
New Update
ARM box office collection

ARM box office collection

ARM box office collection: ടൊവിനോ തോമസ് നായകനായി ഈ ഓണക്കാലത്ത് വെള്ളിത്തിരയിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എആർഎം). മൂന്നു ഗംഭീര വേഷങ്ങളിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ ജിതിന്‍ ലാലാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധാനം. മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

Advertisment

ടൊവിനോയുടെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായ എആർഎം, ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം, 2.55 കോടി രൂപ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. 2.9 കോടി രൂപയാണ് ഇന്ത്യയിലെ മൊത്തെ ഒപ്പണിങ്ങ് കളക്ഷൻ. ടൊവിനോ നായകനായ സൂപ്പർ ഹിറ്റ് ചിത്രം '2018'ന്റെ 1.7 കോടിയെന്ന റെക്കോർഡാണ് ഇതോടെ മറികടന്നത്.

6 കോടിയോളം രൂപയാണ് ആഗോള കളക്ഷനായി എആർഎം ആദ്യ ദിനം നേടിയത്. മികച്ച നിരൂപക പ്രശംസനേടുന്ന ചിത്രം വാരാന്ത്യത്തോടെ കളക്ഷനുകളിൽ റെക്കോർഡ് കുതിച്ചുചാട്ടം നേടുമെന്നാണ് പ്രതീക്ഷ. 2.31 കോടി രൂപയാണ് ചിത്രം രണ്ടാം ദിനം ഇന്ത്യയിൽ നിന്നു മാത്രം നേടിയത്.

Advertisment

ത്രീഡിയിൽ ഒരുക്കിയ എആർഎം യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ആടുജീവിതം (7.65 കോടി), ടർബോ (6.25 കോടി), ആവേശം (3.65 കോടി), മഞ്ഞുമ്മൽ ബോയ്സ് (3.3 കോടി) എന്നിവയാണ് ഈ വർഷത്തെ മികച്ച ആദ്യ ദിന കളക്ഷൻ നേടിയ ചിത്രങ്ങൾ.

Read More

Tovino Thomas Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: