The Love for Thalapathy
സിനിമാ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് ദളപതി വിജയ്. ആരാധകരെ ഒന്നടങ്കം വേദനിപ്പിച്ച തീരുമാനമായിരുന്നു താരത്തിന്റേതെങ്കിലും, എല്ലാത്തിലും കട്ടയ്ക്ക് കൂടെയുണ്ടാകുമെന്നാണ് വിജയ് ആരാധകരുടെ നിലപാട്. വെങ്കിട് പ്രഭു സംവിധാനം ചെയ്ത ഗോട്ടിന്റെ വിജയ്ത്തിനു പിന്നാലെ കെവിഎൻ പ്രൊഡക്ഷൻസുമായി കൈകോർക്കുകയാണ് വിജയ്.
വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായിരിക്കും ഇതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്ഡേറ്റ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ. വിജയ്‌യുടെ സിനിമകളിൽ നിന്നുള്ള രംഗങ്ങളും, ആരാധകർക്കൊപ്പമുള്ള നിമിഷങ്ങളും ഉൾക്കൊള്ളിച്ച വൈകാരിക വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. 'ദ ലവ് ഫോര്‍ ദളപതി'യെന്ന പേരിലാണ് വീഡിയോ.
ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നൽകുന്നത്. വിജയ്‌യുടെ ഒരോ സിനിമയും ആഘോഷമാക്കുന്ന ആരാധകരെ സംബന്ധിച്ച്, താരത്തിന്റെ അവസാന ചിത്രം മറക്കാനാവാത്ത അനുഭവമാക്കാനാണ് പദ്ധതി.
അതേസമയം, സെപ്റ്റംബർ ആറിനു തിയേറ്ററിലെത്തിയ ഗോട്ട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനവുമായി പ്രദർശനം തുടരുകയാണ്. വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
Read More
- 'എൻ്റെ അറിവോ സമ്മതമോ ഇല്ല,' ജയം രവിയുടെ തീരുമാനം ഞെട്ടിച്ചെന്ന് ആരതി
- പ്രതിഫലം എത്ര തരും എന്ന് ചോദിച്ചാൽ പിന്നെ വിളിക്കാത്തവരുമുണ്ട്: മാലാ പാർവ്വതി
- ഹേമ കമ്മിറ്റി റിപ്പോർട്ട്: ചില്ലറയല്ലാത്ത ചില വിഷയങ്ങൾ
- സോഷ്യൽ മീഡിയയിൽ എഴുതുമെന്ന് ഭീഷണിപ്പെടുത്തേണ്ടി വന്നു പറഞ്ഞുറപ്പിച്ച കൂലി വാങ്ങിയെടുക്കാൻ: ജോളി ചിറയത്ത്
- 9 വർഷങ്ങളായി സിനിമയിൽ, പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു എഗ്രിമെന്റ് പോലും ഇതു വരെ ഒപ്പിട്ടിട്ടില്ല: ഷൈനി സാറ
- ആരുമല്ലാതിരുന്ന കാലത്ത് ചേർത്തുനിർത്തിയ ആളാണ്; ജനാർദ്ദനന് സ്നേഹചുംബനമേകി മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us