scorecardresearch

ആരുമല്ലാതിരുന്ന കാലത്ത് ചേർത്തുനിർത്തിയ ആളാണ്; ജനാർദ്ദനന് സ്നേഹചുംബനമേകി മമ്മൂട്ടി

"ഞാൻ സിനിമയിൽ വന്ന കാലത്ത്  ഒരു പരിചയക്കാരൻ എന്നു പറയാൻ എനിക്ക് ജനാർദ്ദനൻ ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലരോടും അദ്ദേഹം അന്നു പറഞ്ഞത്, മമ്മൂട്ടി എന്റെ നാട്ടുകാരനാ കെട്ടോ എന്നാണ്. അന്ന് ഞാനൊരു ചെറിയ നടനാണ്"

"ഞാൻ സിനിമയിൽ വന്ന കാലത്ത്  ഒരു പരിചയക്കാരൻ എന്നു പറയാൻ എനിക്ക് ജനാർദ്ദനൻ ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലരോടും അദ്ദേഹം അന്നു പറഞ്ഞത്, മമ്മൂട്ടി എന്റെ നാട്ടുകാരനാ കെട്ടോ എന്നാണ്. അന്ന് ഞാനൊരു ചെറിയ നടനാണ്"

author-image
Entertainment Desk
New Update
Mammootty Janardhanan

സീ കേരളം അവാര്‍ഡ് നിശയ്ക്കിടെ മുതിർന്ന നടൻ ജനാര്‍ദ്ദനനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കരിയറിന്റെ തുടക്കത്തിൽ അന്ന് ശ്രദ്ധേയനായ നടനായിരുന്ന ജനാർദ്ദനൻ തന്നോട് കാണിച്ച സ്നേഹവും വാത്സല്യവുമെല്ലാം നന്ദിയോടെ അനുസ്മരിക്കുകയായിരുന്നു മമ്മൂട്ടി. 

Advertisment

"ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജനാർദ്ദനൻ ചേട്ടനാണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. ഞങ്ങളൊരു നാട്ടുകാരാണ്. ഒരുപാട് കാലത്തെ പരിചയവും പഴക്കവുമുണ്ട്. ഞാൻ സിനിമയിൽ വന്ന കാലത്ത്  വളരെ ചുരുക്കം ആളുകളെ ഉണ്ടായിരുന്നുള്ളൂ, ഒരു പരിചയക്കാരൻ എന്നു പറയാൻ എനിക്ക് ജനാർദ്ദനൻ ചേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലരോടും അദ്ദേഹം അന്നു പറയുന്നത്, മമ്മൂട്ടി എന്റെ നാട്ടുകാരനാ കെട്ടോ എന്നാണ്. അന്ന് ഞാനൊരു ചെറിയ നടനാണ്. അക്കാലത്ത് അത്രത്തോളം സന്തോഷവും അംഗീകാരവും എനിക്ക് കിട്ടാനില്ല. മലയാളത്തിലെ അത്രയും പ്രഗത്ഭനായൊരു നടൻ അദ്ദേഹത്തിന്റെ നാട്ടുകാരനാണ്, സ്വന്തക്കാരനാണ് എന്നൊക്കെ പറയുമ്പോൾ നമ്മളെത്രത്തോളം സെക്യൂർഡ് ആവുന്നു എന്നുള്ളത് നിങ്ങൾക്കത് അനുഭവത്തിൽ ഉണ്ടെങ്കിൽ മാത്രമേ മനസ്സിലാവൂ. അന്യനാട്ടിൽ ചെല്ലുമ്പോൾ, നമ്മുടെ നാട്ടുകാരനായ ഒരാളെ കാണുമ്പോൾ, നമ്മുടെ ഭാഷ സംസാരിക്കുന്ന ആളെ കാണുമ്പോൾ ഒരു സന്തോഷമില്ലേ, സമാധാനമില്ലേ. അതുപോലെ ജനാർദ്ധനൻ ചേട്ടനെ കണ്ടപ്പോൾ അദ്ദേഹം വൈക്കത്തുകാരനാണ് ഞാൻ എന്ന് മറ്റുള്ളവരോട് പറയുന്നത് കേട്ടപ്പോൾ എനിക്കുണ്ടായൊരു ആത്മധൈര്യം... താങ്ക്യൂ..," മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ. ജനാർദ്ദനന് സ്നേഹചുംബനം നൽകി കൊണ്ടാണ് മമ്മൂട്ടി തന്റെ സ്പീച്ച് അവസാനിപ്പിച്ചത്.

മമ്മൂട്ടിയുടെ പിതാവിനെയാണ് താനാദ്യം പരിചയപ്പെട്ടത് എന്നായിരുന്നു മറുപടി പ്രസംഗത്തിൽ ജനാർദ്ദനൻ പറഞ്ഞത്. "മമ്മൂട്ടിയെ പരിചയപ്പെടും മുൻപ് എനിക്ക് അദ്ദേഹത്തിന്റെ അച്ഛനെയായിരുന്നു പരിചയം. കോട്ടയത്ത് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ചെമ്പിലെ ഒരു നല്ല ചായക്കട ഉണ്ട്. അവിടെ വച്ച് സുമുഖനായൊരാളെ പരിചയപ്പെട്ടു," തന്റെ പിതാവിനെ കുറിച്ച് ജനാർദ്ദനൻ സംസാരിക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്ന മമ്മൂട്ടിയേയും വീഡിയോയിൽ കാണാം.

Read More

Advertisment

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: