scorecardresearch

നിങ്ങളായിരുന്നു ഇക്ക ശരിക്കും ഡിസർവിങ്; മമ്മൂട്ടിയോട് ആരാധകർ

ദേശിയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവരെയും അഭിനന്ദിച്ച് മമ്മൂട്ടി

ദേശിയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവരെയും അഭിനന്ദിച്ച് മമ്മൂട്ടി

author-image
WebDesk
New Update
Mammootty

ഫയൽ ഫൊട്ടോ

ദേശിയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവരെയും അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം അഭിനന്ദനവുമായെത്തിയത്. ‌മികച്ച നടനുള്ള ദേശിയ പുരസ്കാരം കന്നഡ താരം ഋഷഭ് ഷെട്ടിക്കും, മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പൃഥിരാജ് സുകുമാരനുമാണ് ലഭിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉർവശിയും, ബീന.ആർ.ചന്ദ്രനും പങ്കിട്ടു. 

Advertisment

'കാന്താര' എന്ന ചിത്രത്തിലെ അവിസ്മരണിയ പ്രകടനമാണ് ഋഷഭ് ഷെട്ടിക്ക് പുരസ്കാരം നേടിക്കൊടുത്തത്. ആടുജീവിതത്തിലൂടെയാണ് പൃഥ്വരാജിന്റെ പുരസ്കാരനേട്ടം. ദേശിയ- സംസ്ഥാന പുരസ്കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടി ഇടംനേടിയിരുന്നു. ആരാധകരിൽ പലരും താരത്തിന് മികച്ച നടനുള്ള അവാർഡ് ഉറപ്പിക്കുകയും ചെയ്തിരുന്നു.

ദേശീയ പുരസ്‌കാരത്തിൽ മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടിയും റിഷബ് ഷെട്ടിയും തമ്മിലായിരുന്നു കടുത്ത മത്സരം. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ പ്രകടനമാണ് പരിഗണിച്ചത്. സംസ്ഥാന പുരസ്കാരത്തിനായി, കാതൽ ദ​ കോർ, കണ്ണൂർ സ്ക്വാഡ് എന്നീ മമ്മൂട്ടി ചിത്രങ്ങളും, ആടുജീവിതത്തിലൂടെ പൃഥിരാജും അവസാന നിമിഷംവരെ മത്സരിച്ചു. മമ്മൂട്ടി നായകനായി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദ കോർ ആണ് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്.

മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏഴാമതും മമ്മൂട്ടിയെ തേടിയെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അവസാന നിമിഷം നിരാശയായി. സോഷ്യൽ മീഡിയയിലുൾപ്പെടെ താരത്തിന് അവാർഡ് ലിഭിക്കാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചു. ഇത്തവണ നഷ്ടപ്പെട്ടാലും അടുത്ത വർഷം പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 'നിങ്ങളായിരുന്നു ഇക്ക ശരിക്കും ഡിസർവിങ്' എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിൽ ഒരു ആരാധകൻ കമന്റു ചെയ്തത്.

Read More

Advertisment
Kerala State Film Awards Mammootty National Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: