scorecardresearch

മലയാളത്തിലേക്ക് മറ്റൊരു വെബ് സീരീസുകൂടി; നിഗൂഢതയൊളിപ്പിച്ച് '1000 ബേബീസ്'

സസ്പെൻസ് നിറഞ്ഞ സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് '1000 ബേബീസ്' എത്തുന്നത്

സസ്പെൻസ് നിറഞ്ഞ സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് '1000 ബേബീസ്' എത്തുന്നത്

author-image
Entertainment Desk
New Update
1000 Babies

ചിത്രം: ഇൻസ്റ്റഗ്രാം

കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ്, പേരില്ലൂർ പ്രീമിയർ ലീഗ്, നാഗേന്ദ്രൻസ് ഹണിമൂൺസ് തുടങ്ങിയ വെബ് സീരീസുകൾക്ക് ശേഷം ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ മറ്റൊരു സീരീസുകൂടി എത്തുന്നു. സസ്പെൻസുകളാൽ നിറഞ്ഞ സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് പുതിയ വെബ് സീരീസ് എത്തുന്നത്. '1000 ബേബീസ്' എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

Advertisment

മലയാളം സീരീസുകളിൽ ഇതുവരെ കാണാത്ത ജോണറിലുള്ള '1000 ബോബീസ്' വളരെ പ്രതീക്ഷയോടെയാണ് വെബ് സീരീസ് ആരാധകർ കാത്തിരിക്കുന്നത്. നിഗൂഢത ഒളിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഡിസ്നിപ്ലസ് ഹോട്സ്റ്റാർ പുറത്തിറക്കിയിരിക്കുന്നത്. നജീം കോയയാണ് സീരീസ് സംവിധാനം ചെയ്യുന്നത്. നജീം കോയ, അറൗസ് ഇർഫാൻ എന്നിവർ ചേർന്നാണ് രചന.

ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്ന് ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് 1000 ബേബീസിന്റെ നിർമ്മാണം. സഞ്ജു ശിവരാമൻ, രാധിക രാധാകൃഷ്ണൻ, ജോയ് മാത്യു, അശ്വിൻ കുമാർ, ഇർഷാദ് അലി, ഷാജു ശ്രീധർ, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഫെയ്‌സ് സിദ്ധിഖാണ് വിഷ്വലുകൾക്ക് പ്രാധ്യാന്യം നൽകി ഒരുക്കുന്ന സീരീസിനായി ക്യാമറ ചലിപ്പിക്കുന്നത്. ശങ്കർ ശർമ്മയാണ് സംഗീതം.

Advertisment

ഹോട്സ്റ്റാറിൽ അവസാനം പുറത്തിറങ്ങിയ 'നാഗേന്ദ്രൻസ് ഹണിമൂൺസ്' ഏറെ ശ്രദ്ധനേടിയിരുന്നു. 'പേരല്ലൂർ പ്രീമിയര്‍ ലീഗി'ന്റെ വൻ വിജയത്തിന് പിന്നാലെ കോമഡിക്ക് പ്രാധാന്യം നൽകിയാണ് ഈ സീരീസും ഒരുക്കിയത്.

Read more

Web Series Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: