/indian-express-malayalam/media/media_files/ipmTLkWp2eMKdOBVB7ke.jpg)
90കളിലെയും 2000കളുടെ തുടക്കത്തിലെയും ബോളിവുഡ് സിനിമകളിൽ പ്രണയം, ഡ്രാമ, സംഗീതം, ആക്ഷൻ എന്നിവയിലായിരുന്നു കൂടുതലും ഫോക്കസ് ചെയ്തത്. മനോഹരമായ തിരക്കഥകളും ഹൃദയസ്പർശിയായ ഗാനങ്ങളും ആ ചിത്രങ്ങളുടെ മുഖമുദ്രയായിരുന്നു. അത്തരത്തിൽ ജനങ്ങൾ ഇന്നും ഓർത്തിരിക്കുന്ന ചിത്രമാണ് 2000ൽ പുറത്തിറങ്ങിയ ധഡ്കൻ. ശിൽപ ഷെട്ടി, അക്ഷയ് കുമാർ, സുനിൽ ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധർമേഷ് ദർശൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ ആയി മാറി. 9 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ഏകദേശം 26 കോടി രൂപയാണ് നേടിയത്.
ധഡ്കനിലെ 'ദിൽനെ യേ കഹാ ഹെ ദിൽസേ' എന്ന ഗാനത്തിനു ഇന്നും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. പലരുടെയും പ്ലേ ലിസ്റ്റിലെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണത്. പാട്ടിനു പിന്നിലെ കൗതുകകരമായൊരു കാര്യം വെളിപ്പെടുത്തുകയാണ് ശിൽപ്പ ഷെട്ടി. മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശിൽപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഞങ്ങൾ എത്ര വർഷമെടുത്താണ് ഈ പാട്ട് ചെയ്തത് എന്ന് നിങ്ങൾക്കറിയാമോ? നാലര വർഷം. ആദ്യകുറച്ചു ഭാഗങ്ങൾ ഞങ്ങൾ സ്വിറ്റ്സർലാന്റിൽ ഷൂട്ട് ചെയ്തു. അടുത്ത ഷോട്ട് പിന്നീട് വേറെ ഒരു ലൊക്കേഷനിലായിരുന്നു ചിത്രീകരിച്ചത്," ശിൽപ്പ പറഞ്ഞു.
View this post on InstagramA post shared by Mashable india | A Fork Media Group Co. (@mashable.india)
സിനിമ റിലീസിനെത്തും മുൻപ് ഏതാണ്ട് നാലര വർഷത്തോളം മുടങ്ങി കിടക്കുകയായിരുന്നു. അതിനു പിന്നിലെ കഥയിങ്ങനെ, 1996ൽ, ആമിർ ഖാൻ നായകനായി അഭിനയിച്ച ധർമ്മേഷിൻ്റെ രാജാ ഹിന്ദുസ്ഥാനി ബോക്സോഫീസ് വിജയമായതിന് ശേഷം, നിരവധി താരങ്ങൾ ധർമ്മേഷിനൊപ്പം പ്രവർത്തിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നു. മേള എന്ന പേരിൽ മറ്റൊരു ചിത്രം എത്രയും വേഗം നിർമ്മിക്കാൻ ആമിർ ഖാനും ധർമ്മേഷിനെ സമീപിച്ചു. ആമിറിന്റെ സഹോദരൻ ഫൈസൽ ഖാന്റെ സിനിമാ ജീവിതത്തിൽ വന്ന തകർച്ചയെ മറികടക്കാനായിരുന്നു ആമിറിന്റെ ഈ തിടുക്കം.
"ഒരു ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ ഞാൻ വളരെ സെലക്ടീവാണ്, എന്നാൽ രാജാ ഹിന്ദുസ്ഥാനിയുടെ സമയത്ത് ആമിർ എനിക്ക് നോ എന്നു പറയാനാവാത്ത രീതിയിൽ എന്നോടു സഹകരിച്ചിരുന്നു," ധർമ്മേഷിന്റെ വാക്കുകളിങ്ങനെ.
മേള സംവിധാനം ചെയ്യാമെന്ന് ആമിറിനു വാക്കു കൊടുത്തപ്പോഴാണ്, തിരക്കഥാകൃത്ത് നസീം മുക്രി ഒരു പുതിയ പ്രണയകഥയുമായി (ധഡ്കൻ) ധർമ്മേഷിനെ സന്ദർശിച്ചത്. അതോടെ കാര്യങ്ങൾ സങ്കീർണ്ണമായി. ധഡ്കൻ നിർത്തിവയ്ക്കാൻ ധർമ്മേഷ് നിർബന്ധിതനായി. പിന്നീട് മേളയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനു ശേഷമാണ് ധഡ്കനുമായി ധർമ്മേഷ് മുന്നോട്ടുപോയത്.
Read More Entertainment Stories Here
- കൂട്ടുകാരിയൊന്നുമല്ല, കാമുകിയായിരുന്നു, അതിൽ ഒരു സംശയവും വേണ്ട; അവതാരകയെ തിരുത്തി കമൽ, വീഡിയോ
- സെക്സ് അഡിക്ഷനിൽ നിന്നും രക്ഷപ്പെടാൻ ഞാനേറെ ബുദ്ധിമുട്ടി: ഹീരാമണ്ഡി താരം പറയുന്നു
- ഒരു ഫ്ളോയിൽ അങ്ങു പറഞ്ഞു പോയതാ; കാമുകന്റെ പേരു വെളിപ്പെടുത്തി ജാൻവി
- വരന് 20, വധുവിന് 32; തന്റെ വിവാഹം അമ്മയെ വിഷമിപ്പിച്ചു എന്ന് സെയ്ഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.