scorecardresearch

കൂട്ടുകാരിയൊന്നുമല്ല, കാമുകിയായിരുന്നു, അതിൽ ഒരു സംശയവും വേണ്ട; അവതാരകയെ തിരുത്തി കമൽ, വീഡിയോ

അവസാനം വരെയും മറക്കാൻ കഴിയാത്ത സ്നേഹം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ചില പ്രണയങ്ങൾ കല്യാണത്തിൽ എത്തേണ്ട ആവശ്യമില്ല

അവസാനം വരെയും മറക്കാൻ കഴിയാത്ത സ്നേഹം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ചില പ്രണയങ്ങൾ കല്യാണത്തിൽ എത്തേണ്ട ആവശ്യമില്ല

author-image
Entertainment Desk
New Update
Kamalhasan

ശ്രീവിദ്യയും കമൽഹാസനും (Kamal Haasan) തമ്മിലുളള പ്രണയം സിനിമാ ലോകത്ത് പരസ്യമായൊരു രഹസ്യമാണ്. 1975ൽ പുറത്തിറങ്ങിയ അപൂർവ രാ​ഗങ്ങൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ശ്രീവിദ്യയും കമൽഹാസനും തമ്മിൽ അടുക്കുന്നത്. പ്രായത്തിൽ മൂത്ത സ്ത്രീയുമായുള്ള പ്രണയമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ഷൂട്ട് പൂർത്തിയായപ്പോഴേക്കും കമലും ശ്രീവിദ്യയും പ്രണയത്തിലായി. എന്നാൽ പിന്നീട്, ആ ബന്ധം വേണ്ടെന്നു വച്ച കമൽഹാസൻ നർത്തകി വാണി ഗണപതിയെ വിവാഹം ചെയ്തു.

Advertisment

ആ പ്രണയത്തെ കുറിച്ച് പലപ്പോഴും ഇരുവരും അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്. ശ്രീവിദ്യയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്നു പറയുന്ന കമൽഹാസന്റെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 

അഭിമുഖത്തിനിടെ അപൂർവരാഗങ്ങളിൽ ശ്രീവിദ്യക്കൊപ്പമുള്ള ഒരു ഫോട്ടോ കാണിച്ചപ്പോഴായിരുന്നു കമൽ ശ്രീവിദ്യയെ കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചത്. 19 വയസിലാണ് ഈ ഫോട്ടോയെടുത്തതെന്ന് കമൽഹാസൻ ഓർത്തെടുത്തു.  അൻപുതോഴി? (ആത്മസുഹൃത്താണോ?) എന്ന് അവതാരക ചോദിച്ചപ്പോൾ 'തോഴിയല്ല, കാതലി, അതിലൊരു സംശയവുമില്ല' എന്നാണ് കമൽഹാസൻ പറയുന്നത്.

"ഈ സിനിമയിലെ കഥാപാത്രങ്ങളെ പോലെ പ്രണയത്തിലായതാണോ എന്നെനിക്കറിയില്ല. ഞാൻ അവളുമായി പ്രണയത്തിലായി.  അവസാനം വരെയും മറക്കാൻ കഴിയാത്ത സ്നേഹം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ചില പ്രണയങ്ങൾ കല്യാണത്തിൽ എത്തേണ്ട ആവശ്യമില്ല," കമൽഹാസന്റെ വാക്കുകളിങ്ങനെ. 

Advertisment

ശ്രീവിദ്യയുടെ അവസാനനാളുകളിൽ കമൽഹാസൻ ആശുപത്രിയിലെത്തി സന്ദർശിച്ചതും വാർത്തയായിരുന്നു. 

Read More Entertainment Stories Here



Kamal Haasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: