scorecardresearch

സെക്സ് അഡിക്ഷനിൽ നിന്നും രക്ഷപ്പെടാൻ ഞാനേറെ ബുദ്ധിമുട്ടി: ഹീരാമണ്ഡി താരം പറയുന്നു

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ലൈംഗിക ആസക്തിയായിരുന്നു തന്റെ പ്രശ്നമെന്നും അതിൽ നിന്നും രക്ഷനേടാൻ വളരെ കഷ്ടപ്പെട്ടെന്നും തുറന്നുപറയുകയാണ്  ഹീരാമണ്ഡി താരം ജേസൺ ഷാ 

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ലൈംഗിക ആസക്തിയായിരുന്നു തന്റെ പ്രശ്നമെന്നും അതിൽ നിന്നും രക്ഷനേടാൻ വളരെ കഷ്ടപ്പെട്ടെന്നും തുറന്നുപറയുകയാണ്  ഹീരാമണ്ഡി താരം ജേസൺ ഷാ 

author-image
Entertainment Desk
New Update
Jason Shah sex addiction

ജേസൺ ഷാ

സഞ്ജയ് ലീല ബൻസാലിയുടെ ഹീരാമണ്ഡിയിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ജേസൺ ഷാ. കുറച്ചുവർഷങ്ങൾക്കു മുൻപു വരെ, താൻ കടുത്ത ലൈംഗിക ആസക്തി അനുഭവിച്ചിരുന്നുവെന്നാണ് നടൻ അടുത്തിടെ വെളിപ്പെടുത്തിയത്.

Advertisment

താൻ മദ്യത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും എന്നാൽ ലൈംഗിക ആസക്തിയാണ് അതിനേക്കാളുമേറെ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയത് എന്നാണ് ജേസൺ തുറന്നു പറഞ്ഞത്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് താൻ തൻ്റെ ആസക്തി തിരിച്ചറിഞ്ഞതെന്നും ആത്മീയ വഴിയിലേക്കുള്ള തന്റെ മാറ്റമാണ് ആ ആസക്തിയിൽ നിന്നും പുറത്തുവരാൻ സഹായിച്ചതെന്നും ജേസൺ കൂട്ടിച്ചേർത്തു. 

യൂട്യൂബ് ചാനലായ ഷാർഡോളജിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജേസൺ തൻ്റെ വിവിധ ആസക്തികളെക്കുറിച്ച് തുറന്നു പറഞ്ഞത്.  

“അതിലൊന്ന് മദ്യമായിരുന്നു. അതുപോലെ, ഒരു ദിവസം ഏകദേശം രണ്ടര പാക്കോളം സിഗരറ്റ് വല്ലിച്ചിരുന്നു. ഞാൻ സ്ത്രീകൾക്ക് അടിമയായിരുന്നുവെന്നും എനിക്ക് തീർച്ചയായും പറയാൻ കഴിയും. സെക്‌സ് അഡിക്ഷൻ ആയിരുന്നു എനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നിയത്. ആളുകൾക്ക് ഉപേക്ഷിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നുമിതാണെന്നു ഞാൻ കരുതുന്നു," ജേസൺ പറഞ്ഞു.

Advertisment

എങ്ങനെ അതിൽ നിന്നും പുറത്തുകടന്നുവെന്ന ചോദ്യത്തിന്  ജേസൺ തൻ്റെ വിശ്വാസത്തെക്കുറിച്ച് പറഞ്ഞു, "ദൈവം വളരെ നല്ലവനാണ്, അവൻ്റെ കൃപ എനിക്ക് മതിയാകും, അവൻ്റെ സ്നേഹം എല്ലാം മറികടന്നു."

തൻ്റെ ആസക്തിയിൽ നിന്ന് മുക്തി നേടുക എളുപ്പമല്ലായിരുന്നുവെന്ന് ജേസൺ പറഞ്ഞു, “ഇത് എളുപ്പമല്ല, കഠിനവുമാണ്, കാരണം നിങ്ങൾക്ക് നോ പറയേണ്ടി വരും.  നല്ലതെന്നു തോന്നിയാൽ ചെയ്യൂ എന്നൊരു ചൊല്ലുണ്ട്.  പക്ഷെ അത് നിങ്ങൾക്ക് ആർക്കും നൽകാൻ കഴിയുന്ന ഏറ്റവും മോശമായ ഉപദേശമാണെന്ന് ഞാൻ മനസ്സിലാക്കി. എൻ്റെ ജീവിതം പരിശോധിക്കുമ്പോൾ എനിക്കു പറയാനാവും, എൻ്റെ എല്ലാ മോശം തീരുമാനങ്ങളും എടുത്തപ്പോൾ എനിക്ക് തോന്നിയത് അതു നല്ലതാണെന്നാണ്.  ഞാൻ ഇപ്പോൾ പറയുന്നത്, അത് നന്നായി തോന്നുന്നുവെങ്കിൽ, അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുക."

താൻ ലൈംഗികതയ്ക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞ സമയം ജേസൺ അനുസ്മരിച്ചു. അത് 2021ലെ പുതുവത്സരാഘോഷത്തിന് ശേഷമായിരുന്നു. “ഞാൻ ഒരു സുഹൃത്തിൻ്റെ വീട്ടിലായിരുന്നു, എല്ലായ്പ്പോഴും എന്നപോലെ ഒരു പെൺകുട്ടി പോകുന്നത് ഞാൻ കണ്ടു. അവളെ വേദനിപ്പിച്ചതിൽ എനിക്ക് വിഷമം തോന്നി. എനിക്ക് യഥാർത്ഥത്തിൽ വളരെയധികം നാണക്കേട് തോന്നി, ഒരുപാട് കുറ്റബോധവും. അതോടെ എനിക്കു വല്ലാത്ത ശൂന്യത തോന്നി” ജേസൺ പറഞ്ഞു. 

ഒരു ആത്മീയ യാത്രയ്ക്ക് ശേഷം ജീവിതത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് വിശ്വസിക്കാൻ തുടങ്ങിയെന്നും അത് തന്നെ മാറ്റിമറിച്ചെന്നും ജേസൺ പറഞ്ഞു. "അന്നുവരെ ജീവിച്ച ജീവിതത്തേക്കാൾ കൂടുതൽ ലക്ഷ്യങ്ങൾ ജീവിതത്തിന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങി. പ്രശസ്തിയും പണവും പ്രധാനമല്ലെന്ന് ഞാൻ മനസ്സിലാക്കി, കാരണം അവ കുറച്ചുനാൾ കാണും, പിന്നെ പോവും."

തൻ്റെ നിലവിലെ ബന്ധത്തെക്കുറിച്ചും ജേസൺ തുറന്നു പറഞ്ഞു. വിവാഹം കഴിക്കുന്നത് വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ലെന്ന് തങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്നും ജേസൺ പറഞ്ഞി. “ഇപ്പോൾ വിവാഹത്തിന് മുമ്പുള്ള സെക്‌സില്ല, അത് പോലെയുള്ള കാര്യങ്ങൾ വളരെ വലുതാണ്...” 

"വൈകാരികമായി ഇടപെടാൻ" ആഗ്രഹിക്കാത്തതിനാലാണ് താൻ അങ്ങനെ ചെയ്യാൻ തീരുമാനിച്ചതെന്ന് ജേസൺ വിശദീകരിച്ചു. “നിങ്ങൾ ഒരു സ്ത്രീയുമായി അത്തരത്തിലുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, സംഭവിക്കുന്നത് നിങ്ങൾ രണ്ടുപേരും പരസ്പരം വൈകാരികമായി ഇടപഴകുകയാണ്. അവിടെ യുക്തി ജനാലയിലൂടെ പുറത്തുചാടുന്നു, നിങ്ങളുടെ മുഴുവൻ ബന്ധവും വികാരങ്ങളെ അടിസ്ഥാനമാക്കിയാണ്. വികാരങ്ങൾ അപകടകാരികളാണ്, അത് വളരെ ബുദ്ധിമുട്ടാണ്, ”ജേസൺ കൂട്ടിച്ചേർത്തു.

Read More Entertainment Stories

Sex Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: