scorecardresearch

ഞങ്ങൾ ആരുടെ വയറ്റിലാണ് ജനിച്ചത്? മക്കൾ അമ്മയെ അന്വേഷിച്ചു തുടങ്ങിയെന്ന് കരൺ

സിംഗിൾ പാരന്റായി മക്കളെ വളർത്തി കൊണ്ടുവരുന്നതിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സു തുറക്കുകയാണ് കരൺ ജോഹർ

സിംഗിൾ പാരന്റായി മക്കളെ വളർത്തി കൊണ്ടുവരുന്നതിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സു തുറക്കുകയാണ് കരൺ ജോഹർ

author-image
Entertainment Desk
New Update
Karan Johar with his kids Roohi and Yash

വാടക ഗർഭധാരണത്തിലൂടെയാണ് ബോളിവുഡ് താരം കരൺ ജോഹർ മക്കളായ യാഷിനെയും  റൂഹിയേയും സ്വന്തമാക്കിയത്. സിംഗിൾ പാരന്റായി മക്കളെ വളർത്തി കൊണ്ടുവരുന്നതിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് കരൺ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കരണിന്റെ 81 വയസ്സുള്ള അമ്മ ഹിരുവാണ് കരണിന്റെ അസാന്നിധ്യത്തിൽ മക്കളെ പരിപാലിക്കുന്നത്. 

വളരുന്നതിനു അനുസരിച്ച് കുട്ടികൾ അവരുടെ ജനനവുമായി ബന്ധപ്പെട്ട സംശയങ്ങൾ തിരക്കി തുടങ്ങിയെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ കരൺ പറഞ്ഞത്. ഞങ്ങൾ ആരുടെ വയറ്റിലാണ് ജനിച്ചത്? ആരാണ് ഞങ്ങളുടെ അമ്മ? തുടങ്ങിയ ചോദ്യങ്ങൾ കുട്ടികൾ ചോദിക്കാൻ തുടങ്ങിയത് ആവശ്യമായ മാർഗ്ഗനിർദ്ദേശം തേടാൻ പ്രേരിപ്പിച്ചു എന്നാണ് കരൺ പറയുന്നത്.

Advertisment

“ഇതൊരു മോഡേൺ ഫാമിലിയാണ്. ഇത് അസാധാരണമായൊരു സാാഹചര്യവും. അതിനാൽ 'ഞാൻ ആരുടെ വയറ്റിൽ ജനിച്ചു?' എന്ന ചോദ്യവും ഞാൻ കൈകാര്യം ചെയ്യുന്നു. അതുപോലെ അമ്മ ശരിക്കുമുള്ള അമ്മയല്ല, അവർ കുട്ടികളുടെ മുത്തശ്ശിയാണ്. ഞാൻ സ്കൂളിലും കൗൺസിലറുടെ അടുത്തേക്കുമൊക്കെ പോവുന്നു, എങ്ങനെ ഈ സാഹചര്യം കൈകാര്യം ചെയ്യണം എന്ന് അന്വേഷിച്ച്. അത് എളുപ്പമല്ല, മാതാപിതാക്കളാവുക എന്നത് ഒരിക്കലും എളുപ്പമല്ല." ഫെയ് ഡിസൂസയുടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് കരൺ മനസ്സു തുറന്നത്.

തൻ്റെ അരക്ഷിതാവസ്ഥ പലപ്പോഴും മകനു നേരെ കാണിക്കേണ്ടി വന്നതിനെ കുറിച്ചും  കരൺ സംസാരിച്ചു, ഇൻസെൻസിറ്റീവായി പലപ്പോഴും സംസാരിക്കേണ്ടി വന്നതിനെ കുറിച്ചും.  “എൻ്റെ മകൻ പഞ്ചസാര കഴിക്കുന്നത് കാണുമ്പോൾ, അവനു ഭാരം കൂടിയതായി തോന്നിയാൽ, അവന്റെ കാര്യത്തിൽ എനിക്കു വിഭ്രാന്തിയാണ്. ഞാൻ അവനോട് അത് പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം അവൻ അവൻ്റെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന പ്രായമാണിത്, അവൻ സന്തോഷവാനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം അവൻ ഒരു ഹാപ്പി കിഡ് ആണ്." 

തൻ്റെ മകനോട് ക്രിക്കറ്റോ ഫുട്ബോളോ കളിക്കാൻ പോകണമെന്ന് പറയാറുണ്ടെന്നും കരൺ കൂട്ടിച്ചേർത്തു. താൻ ചെയ്യാതെ പോയ കാര്യങ്ങളായിരുന്നു ഇതെന്നും കരൺ പറഞ്ഞു. “എന്നാൽ ഞാൻ നിർബന്ധിക്കുന്ന ഒരു പാരന്റ് ആവരുത്. എൻ്റെ കുട്ടികൾ സ്വന്തം ഇഷ്ടങ്ങളും തിരഞ്ഞെടുപ്പുകളുമുള്ള ഒരു വ്യക്തിയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."

Advertisment

ഒരിക്കൽ താൻ മകനോട് ഇൻസെൻസിറ്റീവായ ഒരു കാര്യം പറഞ്ഞുവെങ്കിലും പിന്നീട് ക്ഷമാപണം നടത്തിയെന്നും കരൺ പറയുന്നു. 

“ഞാൻ പറഞ്ഞു ‘യഷ്, നീ വണ്ണം വച്ചു'. നീ മധുരം കഴിക്കല്ലേ എന്നൊക്കെ പറഞ്ഞു. ഞങ്ങൾ ഒരു വെക്കേഷനിലായിരുന്നു. ഞാൻ അത് പറഞ്ഞുഎൻ്റെ മുറിയിലേക്ക് പോയി, 'നിങ്ങൾ എന്തിനാണ് ഇത് ചെയ്തത്?' എന്നായി എന്റെ മനസ്സ്. ഉടനെ ഞാൻ പുറത്തേക്ക് പോയി അവനെ കെട്ടിപ്പിടിച്ചു, 'എന്നോട് ക്ഷമിക്കണം, നിങ്ങൾ ആഗ്രഹിക്കുന്നത് കഴിക്കൂ', എന്നു തിരുത്തി," കരൺ പറഞ്ഞു.

കുട്ടിക്കാലത്ത്, മറ്റ് ആൺകുട്ടികളെപ്പോലെയാകണമെന്ന് മാതാപിതാക്കൾ പലപ്പോഴും പറയുമായിരുന്നു, എന്നാൽ തന്നെപ്പോലുള്ള കുട്ടികളെ അവർ ആരായിരിക്കുന്നു എന്നതിന്റെ പേരിൽ അംഗീകരിക്കാൻ സമൂഹം വേണ്ടത്ര പരിണമിച്ചിട്ടില്ലെന്നും കരൺ പറഞ്ഞു.

Read More

Karan Johar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: