/indian-express-malayalam/media/media_files/tBqRAB8qdtYgVT6UAY0V.jpeg)
മീനാക്ഷി ദിലീപ്
മലയാള സിനിമയിലെ എവർഗ്രീൻ താരങ്ങളായ ദിലീപിൻ്റെയും മഞ്ജുവാര്യരുടേയും മകളാണ് മീനാക്ഷി. താരപുത്രി എന്നതിനപ്പുറം മലയാളിക്ക് മീനാക്ഷിയോട് ഒരു പ്രത്യേക സ്നേഹമുണ്ട്. അച്ഛനും അമ്മയും സിനിമയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് കാര്യമായ താൽപ്പര്യം ഇതു വരെ മകൾ കാണിച്ചിട്ടില്ല. എന്നാൽ തൻ്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ വളരെ ആക്റ്റീവാണ് മീനാക്ഷി.
കുടുംബവും കൂട്ടുകാരും ഒപ്പമുള്ള ചിത്രങ്ങൾ കൂടാതെ ഡാൻസ് വീഡിയോകളും മീനാക്ഷി തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ദീപിക പദുക്കോണും ഷാരൂഖാനും ഒരുമിച്ചഭിനയിച്ച 'ചെന്നൈ എക്സ്പ്രസ്' എന്ന സിനിമയിലെ 'തിത്ലി' എന്ന പാട്ടിന് ചുവടു വെയ്ക്കുന്ന മീനാക്ഷിയെയാണ് വീഡിയോയിൽ കാണുന്നത്. മിനി മഞ്ചു ചേച്ചി, സൂപ്പർ ഡാൻസർ എന്നിങ്ങനെ ആരാധകർ കമൻ്റ് ചെയ്തിട്ടുണ്ട്. അഭിനയത്തിൽ എന്നതു പോലെ തന്നെ നൃത്തത്തിലും തിളങ്ങി നിന്ന താരമാണ് മഞ്ജു വാര്യർ.
ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷിക്ക് അഭിനയത്തോടല്ല ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.
Read More Entertainment Stories Here
- ഇതൊരു ആൺകുട്ടിയല്ല, പെൺകുട്ടിയാണ്: മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഈ കുട്ടി ആരെന്നറിയാമോ?
- കളി കാര്യമായി, ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ കൊമ്പുകോർത്ത് ജഗദീഷും ശ്രീകണ്ഠൻ നായരും, വീഡിയോ
- ആശുപത്രി കിടക്കയിൽ പ്രിയപ്പെട്ടവളുടെ കൈകോർത്തുപിടിച്ച് അജിത്, ശാലിനിക്ക് എന്ത് പറ്റിയെന്ന് ആരാധകർ
- ദൈവം മനുഷ്യന്റെ രൂപത്തിൽ വന്നതുപോലെയാണ് അൽഫോൻസ് ചേട്ടൻ എന്നെ തിരഞ്ഞെടുത്തത്: അനുപമ
- രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തിയ മത്സരാർത്ഥി; എല്ലാ കണ്ണുകളും അർമാനിലേക്ക്
- ആദ്യ ഭാര്യ പുറത്തേക്ക്; ബിഗ് ബോസ് വീടിനകത്ത് ഇനി ശേഷിക്കുന്നത് അർമാനും രണ്ടാം ഭാര്യയും
- ബിഗ് ബോസിലേക്ക് കയറാൻ നേരം അവർ കണ്ണു കെട്ടാൻ വന്നു, ഞാൻ സമ്മതിച്ചില്ല: ഉർവശി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.