scorecardresearch

ഇതൊരു ആൺകുട്ടിയല്ല, പെൺകുട്ടിയാണ്: മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഈ കുട്ടി ആരെന്നറിയാമോ?

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ സജീവമായൊരു നടിയാണ് അന്ന് ഈ ചിത്രത്തിൽ ആൺവേഷത്തിലെത്തിയത് 

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ സജീവമായൊരു നടിയാണ് അന്ന് ഈ ചിത്രത്തിൽ ആൺവേഷത്തിലെത്തിയത് 

author-image
Entertainment Desk
New Update
Mammootty film Poovinu Puthiya Poonthennal child artist then and now photos

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമായിരുന്നു പൂവിനു പുതിയ പൂന്തെന്നൽ. മമ്മൂട്ടിയും സുരേഷ് ഗോപി, നദിയ മൊയ്തു , ബാബു ആൻ്റണി , തിലകൻ , ലാലു അലക്‌സ് , മണിയൻപിള്ള രാജു , സുകുമാരി , സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ബെന്നി/കിട്ടു ആയി എത്തിയ ബാലതാരത്തെയും അത്ര പെട്ടെന്ന് മറക്കാനാവില്ല. 

Advertisment

നടി സുജിതയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആൺകുട്ടിയായി വേഷപ്പകർച്ച നടത്തുകയായിരുന്നു സുജിത.

അന്തരിച്ച പ്രശസ്ത തെലുങ്ക് സംവിധായകൻ സൂര്യകിരണിന്റെ സഹോദരിയാണ് സുജിത. മൈഡിയർ കുട്ടിച്ചാത്തനിൽ ബാലതാരമായി എത്തിയ സൂര്യ കിരൺ മലയാളികൾക്കും ഏറെ സുപരിചിതനായിരുന്നു. . 

Advertisment

സമ്മർ ഇൻ ബത്ലേഹം, ഇങ്ങനെ ഒരു നിലാപ്പക്ഷി, അച്ഛനെയാണെനിക്കിഷ്ടം, മേൽവിലാസം ശരിയാണ്, കൊട്ടാരം വൈദ്യൻ, വാണ്ടഡ്, ക്വട്ടേഷൻ, ആയിരത്തിൽ ഒരുവൻ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് സുജിത. . .

Read More Entertainment Stories Here

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: