/indian-express-malayalam/media/media_files/nWnN6CNIdfPf92yAKcle.jpg)
"അൽഫോൻസ് ചേട്ടൻ എന്നെ തിരഞ്ഞെടുത്ത് എന്റെ എന്തോ തലവരയാണ്"
മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് തെലുങ്കു ചലച്ചിത്ര മേഖലയില്‍ സജീവമായ നടിയാണ് അനുപമ പരമേശ്വരന്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ' പ്രേമം' ആണ് അനുപമയുടെ ആദ്യ ചിത്രം. കരിയര്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷമായെങ്കിലും മലയാളത്തില്‍ അധികം സിനിമകള്‍ അനുപമ ചെയ്തിട്ടില്ല.
പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടയിൽ അനുപമ അൽഫോൻസ് പുത്രനെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദൈവം മനുഷ്യന്റെ രൂപത്തിൽ വന്നതുപോലെയാണ് അൽഫോൻസ് പുത്രൻ തന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത് എന്നാണ് അനുപമ പറയുന്നത്.
"ഞാനൊരു ഗംഭീര നടിയായതുകൊണ്ടോ സുന്ദരിയായതു കൊണ്ടോ ഒന്നുമല്ല ഞാനിവിടെ ഇരിക്കുന്നത്. കാരണം എന്റെ അതെന്റെ വിധിയായതുകൊണ്ടോ, മിറാക്കിൾ പോലെ വന്നു ചേർന്നതോ ആണ്. ഈ സിനിമയിലൊരു ഡയലോഗുണ്ട്, ദൈവം മനുഷ്യ രൂപേണ എന്ന്. അൽഫോൻസ് ചേട്ടൻ എന്നെ തിരഞ്ഞെടുത്ത് എന്റെ എന്തോ തലവരയാണ്. അങ്ങനെ നടന്നു എന്നുമാത്രം. പിന്നെ ഓരോ ചിത്രങ്ങളിലേക്ക് ആളുകൾ വിളിക്കുന്നതും ഭാഗ്യത്തിന്റെ ഭാഗമായാണ്. ഞാൻ അഭിനയിച്ചു തകർത്തു എന്നൊന്നും പറയാനില്ല. ആളുകൾക്ക് എന്നെ റിലേറ്റ് ചെയ്യാൻ പറ്റിയെന്നാണ്. ഏതോ ഭാഗ്യത്തിന്റെ ഭാഗമായിട്ട് ഞാനിങ്ങനെ പോവുന്നു എന്നുമാത്രം. എനിക്ക് ചെയ്യാവുന്നതിന്റെ 50 ശതമാനം പോലും ഞാൻ കൊടുത്തിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്നെ ചലഞ്ച് ചെയ്യുന്ന ചിത്രങ്ങൾ ഇനിയും വരണം," എന്നാണ് ഒരു അഭിമുഖത്തിൽ തന്റെ സിനിമ കരിയറിനെയും ജനപ്രീതിയേയും കുറിച്ച് അനുപമ പറയുന്നത്. .
അനുപമ പരമേശ്വരൻ നായികയാകുന്ന തമിഴ് ചിത്രം ലോക്ക്ഡൗണ്‍ റിലീസിനൊരുങ്ങുകയാണ്. സംവിധാനം എ ആര്‍ ജീവയാണ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ 'കുറുപ്പ്' ആണ് അനുപമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. അതേസമയം, ഒടുവിൽ തിയേറ്ററുകളിലെത്തിയ അനുപമയുടെ തെലുങ്ക് ചിത്രം ടില്ലു സ്‍ക്വയര്‍ സൂപ്പർഹിറ്റായിരുന്നു. തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ഒടുവിലെ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയത്. .
Read More
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.