/indian-express-malayalam/media/media_files/eQybXGOr3ROLoW6dIWGq.jpg)
പ്രഭാസ് നായകനായ 'കൽക്കി 2898 എഡി' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മലയാളി താരങ്ങളായ അന്ന ബെൻ, ശോഭന എന്നിവരും ഏറെ പ്രധാന്യമുള്ള വേഷങ്ങൾ ചിത്രത്തിൽ അവതരിപ്പിച്ചു. മലയാളികളുടെ പ്രിയ നടൻ ദുൽഖർ സൽമാൻ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള രംഗങ്ങൾ വലിയ കൈയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ഇപ്പോഴിതാ ദുൽഖർ സൽമാന്റെ രംഗങ്ങൾക്ക് തെലുങ്ക് പ്രേക്ഷകരിൽ നിന്നും വൻ സ്വീകരണമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തുകയാണ് അന്ന ബെൻ. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അന്ന ബെൻ ദുൽഖറിന്റെ ആരാധക പിന്തുണയെപറ്റി സംസാരിച്ചത്.
"ദുൽഖറിന് ഇന്ത്യ മുഴുവൻ ആരാധകരുണ്ട്. ദുൽഖർ വളരെ വലിയ ആരാധക വൃന്ദമുള്ള താരമാണ്. അതുകൊണ്ടുതന്നെ കൽക്കിയിൽ ഏത് ഭാഗത്താണ് ദുൽഖർ വരുന്നത് കാത്തിരിക്കുകയായിരുന്നു എല്ലാവരും. മലയാളത്തിലും തെലുങ്കിലും എല്ലാവരും കാത്തിരിക്കുകയായിരുന്നു. തെലുങ്കിൽ ദുൽഖർ നിരവധി വലിയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അതെല്ലാം മെഗ ഹിറ്റായിരുന്നു. എനിക്കും അറിയില്ലായിരുന്നും ദുൽഖർ എപ്പോൾ വരുമെന്ന്. ഞാനും കൈയ്യടിച്ചു," അന്ന ബെൻ പറഞ്ഞു.
'കൈറ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അന്ന ബെൻ അവതരിപ്പിക്കുന്നത്. ഡിസ്റ്റോപ്പിയൻ സയൻസ് ഫിക്ഷൻ ഇതിഹാസമായി പുറത്തിറങ്ങിയ കൽക്കി 2898 എഡി, ബോക്‌സ് ഓഫീസ് കണക്കുകളിൽ റെക്കോർഡ് തീർക്കുകയാണ്. റിലീസായി പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 800 കോടിയിലധികം രൂപയാണ് ചിത്രം കളക്ടുചെയ്തത്.
നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ കൽക്കിയിൽ, പ്രഭാസിനെ കൂടാതെ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽഹാസൻ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ദുൽഖർ സൽമാനൊപ്പം വിജയ് ദേവരകൊണ്ടയും എസ്എസ് രാജമൗലിയും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.
Read More
- കമ്പനിക്കാരുടെ കണക്കിനെ തോൽപ്പിക്കുന്ന ശരീരമാണ് എൻ്റേത്: ഇന്ദ്രൻസ്
- നൃത്തചുവടുകളുമായി മീനാക്ഷി, അമ്മയുടെ ഗ്രേസ് അതുപോലെ കിട്ടിയിട്ടുണ്ടെന്ന് ആരാധകർ
- ഇതൊരു ആൺകുട്ടിയല്ല, പെൺകുട്ടിയാണ്: മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ഈ കുട്ടി ആരെന്നറിയാമോ?
- കളി കാര്യമായി, ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ കൊമ്പുകോർത്ത് ജഗദീഷും ശ്രീകണ്ഠൻ നായരും, വീഡിയോ
- ആശുപത്രി കിടക്കയിൽ പ്രിയപ്പെട്ടവളുടെ കൈകോർത്തുപിടിച്ച് അജിത്, ശാലിനിക്ക് എന്ത് പറ്റിയെന്ന് ആരാധകർ
- ദൈവം മനുഷ്യന്റെ രൂപത്തിൽ വന്നതുപോലെയാണ് അൽഫോൻസ് ചേട്ടൻ എന്നെ തിരഞ്ഞെടുത്തത്: അനുപമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.