scorecardresearch

കമ്പനിക്കാരുടെ കണക്കിനെ തോൽപ്പിക്കുന്ന ശരീരമാണ് എൻ്റേത്: ഇന്ദ്രൻസ്

മലയാള സിനിമയിൽ ഒരു കാലത്ത് ഏറെ ബോഡി ഷേമിംഗ് നേരിട്ട കലാകാരൻ കൂടിയാണ് ഇന്ദ്രൻസ്

മലയാള സിനിമയിൽ ഒരു കാലത്ത് ഏറെ ബോഡി ഷേമിംഗ് നേരിട്ട കലാകാരൻ കൂടിയാണ് ഇന്ദ്രൻസ്

author-image
Entertainment Desk
New Update
Indrans | Interview

ഇന്ദ്രൻസ്

ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിഷ്കളങ്കമായ ചിരിയിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഇന്ദ്രൻസ്. സിനിമയുടെ പിന്നണിയിലെ വസ്ത്രാലങ്കാര രംഗത്തു നിന്നാണ് അഭിനയത്തിലേയ്ക്ക് താരം ചുവടു വെച്ചത്. മെലിഞ്ഞ ശരീരപ്രകൃതിയും നിറഞ്ഞ ചിരിയും ചേർന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് ഒരു മുൻ നിര ഹാസ്യ സാമ്രാട്ടിനെയാണ്. ഹാസ്യം മാത്രമല്ല സ്വഭാവ നടനായും സ്ക്രീനിൽ തൻ്റെ കഴിവ് തെളിയിക്കുന്നതിൽ പിന്നോട്ട് പോയിട്ടില്ല ഇന്ദ്രൻസ്. 
കൊടക്കമ്പി എന്ന വിളിയിലൂടെ അടയാളപ്പെടുത്തിയ തൻ്റെ ശരീരപ്രകൃതിയുടെ ഊർജ്ജം അഭിനയ ജീവിതത്തിനായി മാറ്റി വെയ്ക്കുകയായിരുന്നു ഇന്ദ്രൻസ്. കളിയാക്കലുകളേയും, അധിക്ഷേപങ്ങളേയുമെല്ലാം ഒരു ചെറുപുഞ്ചിരിയോടെയാണ് ഈ നടൻ ​നേരിട്ടത്. സിനിമയിൽ ഒരു കാലത്ത് കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ച് മികവു തെളിയിച്ച ഇന്ദ്രൻസ് തൻ്റെ ഡ്രസ്സിംഗ് സ്റ്റൈലിനെക്കുറിച്ചു പറയുന്ന ഒരു  അഭിമുഖത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisment

റെഡി മെയ്ഡ് വസ്ത്രങ്ങളോട് എന്താണിത്ര മുഖം തിരിവ് എന്ന അവതാരകയുടെ ചോദ്യത്തിനാണ് ഇന്ദ്രൻസ് രസകരമായ മറുപടി നൽകുന്നത്. കമ്പനിക്കാരുടെ കണക്കുകളെ തോൽപ്പിക്കുന്നതാണ് തൻ്റെ ശരീരം എന്നാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്. "അവരുടെ കണക്കോ, ശരീര ശാസ്ത്ര പ്രകാരമുള്ള ഷോൾഡറോ എനിക്കില്ല. അതിന് യോജിച്ചതല്ല എൻ്റെ കൈ വണ്ണം, വയർ, നെഞ്ച്. അതുകൊണ്ട് ഞാനവരെ തോൽപ്പിച്ചു" എന്ന് വളരെ ഇന്നസൻ്റായിട്ടുള്ള ചിരിയോടെയാണ് താരം മറുപടി പറഞ്ഞത്. 

Read More

Comedy Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: