scorecardresearch

Maharaja OTT: വിജയ് സേതുപതിയുടെ 'മഹാരാജ' ഒടിടിയിലേക്ക്

Maharaja OTT Release Date: വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമായ 'മഹാരാജ' ഒടിടിയിലേക്ക്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ഒടിടിയിൽ കാണാം

Maharaja OTT Release Date: വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമായ 'മഹാരാജ' ഒടിടിയിലേക്ക്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ഒടിടിയിൽ കാണാം

author-image
Entertainment Desk
New Update
 Maharaja Movie

Maharaja OTT Release Date, Platform

വിജയ് സേതുപതി നായക വേഷത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമാണ് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ 'മഹാരാജ.' വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം എന്ന പ്രത്യേകതയും നിതിലന്‍ സ്വാമിനാഥന്‍ രചനയിലും സംവിധാനവും നിർവഹിച്ച മഹാരാജയ്ക്കുണ്ട്. മലയാളി താരം മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ് തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment

'കുരങ്ങു ബൊമൈ' എന്ന ചിത്രത്തിന് ശേഷം നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും മഹാരാജയിൽ അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി.അജനീഷ് ലോക്നാഥ് ആണ്. 

ആഗോള ബോക്സ് ഓഫീസിൽ 102 കോടിയോളം രൂപ നേടിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്ത്. തിയേറ്ററിലെ വിജയ കുതിപ്പിന് പിന്നാലെ ചിത്രം ഇപ്പോൾ ഒടിടിയിൽ പ്രദർശനം ആരാഭിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയും പ്ലാറ്റ്ഫോമും പ്രഖ്യാപിച്ചു.

മഹാരാജ ഒടിടി റിലീസ് തീയതി: Maharaja OTT Release Date
മഹാരാജ ജൂലൈ ജൂലൈ 12 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും.

Read More

Advertisment
Vijay Sethupathi OTT Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: