/indian-express-malayalam/media/media_files/e0sy1CDdM3zHJCtnZacA.jpg)
സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാൽ
സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്നതായി സൂചന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാൽ നായകനാവുന്ന ചിത്രം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുമെന്നാണ് വിവരം. 'അച്ഛന്റെ അടുത്ത സിനിമ' എന്ന കമന്റോടു കൂടി സത്യൻ അന്തിക്കാടിനൊപ്പം മോഹൻലാലും ആന്റണി പെരുമ്പാവൂരും നിൽക്കുന്ന ചിത്രം അനൂപ് സത്യനാണ് പോസ്റ്റ് ചെയ്തത്.
സത്യൻ അന്തിക്കാടിന്റെ ഫോണിൽ കൗതുകത്തോടെ നോക്കി നിൽക്കുന്ന മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയുമാണ് ചിത്രത്തിൽ കാണാനാകുക. ഇരുവരും സത്യൻ അന്തിക്കാടിനൊപ്പം ഭക്ഷണം കഴിക്കുന്ന മറ്റൊരു ഫൊട്ടോയും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ കഥ സത്യൻ അന്തിക്കാടിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സോനു.ടി.പി ആണ്.
സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ട് ഒത്തുചേർന്നപ്പോൾ നാടോടിക്കാറ്റ്, പട്ടണപ്രവേശം, പിൻഗാമി, രസതന്ത്രം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾ പിറന്നിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. മോഹൻലാലും മഞ്ജു വാരിയരും ആയിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്.
Read More
- ബോൾഡ് ലുക്കിൽ ചടുലമായ നൃത്തച്ചുവടുകളുമായി താരപുത്രി
- ഞങ്ങൾ ആരുടെ വയറ്റിലാണ് ജനിച്ചത്? മക്കൾ അമ്മയെ അന്വേഷിച്ചു തുടങ്ങിയെന്ന് കരൺ
- Thalavan OTT: തലവൻ ഒടിടിയിലേക്ക്
- Maharaja OTT: വിജയ് സേതുപതിയുടെ 'മഹാരാജ' ഒടിടിയിലേക്ക്
- തെലുങ്കിലും ദുൽഖറിന് വലിയ കൈയ്യടി, ഡീക്യു പാൻ ഇന്ത്യൻ സ്റ്റാറാണ്: അന്ന ബെൻ
- കമ്പനിക്കാരുടെ കണക്കിനെ തോൽപ്പിക്കുന്ന ശരീരമാണ് എൻ്റേത്: ഇന്ദ്രൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.