scorecardresearch

നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി

നൂറിന്റെ ജീവിതപങ്കാളിയേയും മമ്മൂട്ടി അഭിനന്ദിച്ചു "പെണ്ണുകാണാൻ പോയിട്ട് കണ്ണില്ല, നിറമില്ല എന്നൊക്കെ നോക്കുന്നവരാണ് ഏറെയും. പക്ഷേ അവനതൊന്നും പ്രശ്നമായിരുന്നില്ല.  അവളുടെ മനസ്സാണ് അവൻ കണ്ടത്."

നൂറിന്റെ ജീവിതപങ്കാളിയേയും മമ്മൂട്ടി അഭിനന്ദിച്ചു "പെണ്ണുകാണാൻ പോയിട്ട് കണ്ണില്ല, നിറമില്ല എന്നൊക്കെ നോക്കുന്നവരാണ് ഏറെയും. പക്ഷേ അവനതൊന്നും പ്രശ്നമായിരുന്നില്ല.  അവളുടെ മനസ്സാണ് അവൻ കണ്ടത്."

author-image
Entertainment Desk
New Update
Mammootty

ജന്മനാ ഇരു കൈകൾക്കും വളർച്ചയില്ലാതെ ജനിച്ചിട്ടും ആ പരിമിതികളെയെല്ലാം അതിജീവിച്ച് ചിത്രകാരി, ഗായിക, മോട്ടിവേഷണൽ സ്പീക്കർ, സാമൂഹിക പ്രവർത്തക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ കുന്നമംഗലം സ്വദേശിനി നൂർ ജലീല ആണ് കൈരളിയുടെ ഈ വർഷത്തെ ഫീനിക്സ് പുരസ്കാരത്തിന് (വനിത വിഭാഗം) അർഹയായത്. നൂറിനു അവാർഡു സമ്മാനിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

"നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴയ  ഫ്രണ്ട്സാണ്. ഞങ്ങളൊരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ കോ ആക്റ്റേഴ്സാണ്, ഒന്നിച്ച് വർക്ക് ചെയ്തിട്ടുള്ള ആൾക്കാരാണ്. ഒരു പരസ്യചിത്രത്തിൽ ആയിരുന്നു. സാധാരണ കുട്ടികൾ ഒരുപാടുപേരുണ്ടായിരുന്നു. പക്ഷേ അവരേക്കാളൊക്കെ സ്മാർട്ടായി നിന്നത് നൂറായിരുന്നു. അതാണ് എവിടെയോ കണ്ടിട്ടുണ്ടെന്ന് എനിക്കു തോന്നിയത്. അതും വയലിൻ വായിക്കുന്ന കുട്ടിയാണ്, സംഗീതമുണ്ട്. ജീവിതത്തിൽ സംഗീതവും താളവുമൊക്കെ കണ്ടെത്തുന്നവരാണ് ഇതിൽ നിങ്ങളെന്ന് മനസ്സിലാക്കണം കെട്ടോ," മമ്മൂട്ടി പറഞ്ഞു.

നൂറിന്റെ ജീവിതപങ്കാളിയേയും മമ്മൂട്ടി അഭിനന്ദിച്ചു. "പെണ്ണുകാണാൻ പോയിട്ട് കണ്ണില്ല, നിറമില്ല എന്നൊക്കെ നോക്കുന്നവരാണ് ഏറെയും. പക്ഷേ അവനതൊന്നും പ്രശ്നമായിരുന്നില്ല.  അവളുടെ മനസ്സാണ് അവൻ കണ്ടത്."

Read More Entertainment Stories Here

Advertisment
Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: