/indian-express-malayalam/media/media_files/aditi-rao-hydari-latest-pics-fi.jpg)
/indian-express-malayalam/media/media_files/aditi-rao-hydari-latest-pics-2.jpg)
മമ്മൂട്ടി നായകനായ 'പ്രജാപതി' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് വർഷങ്ങൾക്കിപ്പുറം 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ നടിയാണ് അദിതി റാവു ഹൈദരി.
/indian-express-malayalam/media/media_files/aditi-rao-hydari-latest-pics-1.jpg)
ഇന്ന് തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള നടിയാണ് അദിതി.
/indian-express-malayalam/media/media_files/aditi-rao-hydari-latest-pics-3.jpg)
സോഷ്യൽ മീഡിയയിൽ സജീവമായ അദിതി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
/indian-express-malayalam/media/media_files/aditi-rao-hydari-latest-pics-4.jpg)
സ്റ്റൈലിഷ് ലുക്കിലാണ് അദിതി ചിത്രങ്ങളിൽ.
/indian-express-malayalam/media/media_files/aditi-rao-hydari-latest-pics-7.jpg)
രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് അദിതി റാവു ഹൈദരി. 2007ൽ തമിഴ് ചിത്രമായ 'സ്രിംഗാരം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഇതിലെ ദേവദാസി കഥാപാത്രം അദിതിയ്ക്ക് ഏറെ പ്രശസ്തി സമ്മാനിച്ചു.
/indian-express-malayalam/media/media_files/aditi-rao-hydari-latest-pics-8.jpg)
ഹൈദരിക്ക് പ്രശസ്തിനേടിക്കൊടുത്ത മറ്റൊരു ചിത്രം 2011ൽ സുധീർ മിശ്ര സംവിധാനം ചെയ്ത 'യേ സാലി സിന്ദഗി' ആയിരുന്നു. ഈ ചിത്രം അവർക്ക് മികച്ച സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് നേടിക്കൊടുത്തു. റോക്സ്റ്റാർ, മർഡർ 3, ബോസ്, വസീർ തുടങ്ങിയ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 2018ൽ 'പത്മാവതി' എന്ന സിനിമയിൽ അദിതി അവതരിപ്പിച്ച മെഹ്രുനിസ രാജ്ഞിയുടെ റോളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
/indian-express-malayalam/media/media_files/aditi-rao-hydari-latest-pics-10.jpg)
കഴിഞ്ഞ മാർച്ചിലായിരുന്നു നടി അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. തെലങ്കാനയിലെ വനപർത്തി ജില്ലയിലെ ശ്രീരംഗപുരത്തുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു അദിതി- സിദ്ധാർത്ഥ് വിവാഹനിശ്ചയം നടന്നത്. സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും 2021-ൽ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ദ്വിഭാഷയായ 'മഹാ സമുദ്രം' എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമാ പരിപാടികളിലും പങ്കെടുത്തിരുന്നു.
/indian-express-malayalam/media/media_files/aditi-rao-hydari-latest-pics-9.jpg)
ചിറ്റയിലാണ് സിദ്ധാർത്ഥ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. അദിതി റാവു ഹൈദാരി കഴിഞ്ഞ രണ്ട് വർഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. 'ഗാന്ധി ടോക്സ്', ഇംഗ്ലീഷ് സിനിമയായ 'ലയണസ്' എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.