scorecardresearch

Kerala State Film Awards 2023 Live Updates: മികച്ച നടൻ പൃഥ്വിരാജ്, നടി ഉർവശിയും ബീന ആർ ചന്ദ്രനും

മികച്ച ജനപ്രിയചിത്രം ഉൾപ്പെടെ 9 പുരസ്കാരങ്ങൾ ആടുജീവിതം നേടി

മികച്ച ജനപ്രിയചിത്രം ഉൾപ്പെടെ 9 പുരസ്കാരങ്ങൾ ആടുജീവിതം നേടി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update

Kerala State Film Awards 2023 Winners:  54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.  ജനപ്രിയ ചിത്രമായി ആടുജീവിതവും മികച്ച സംവിധായകനുമായി ബ്ലെസിയും തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

ഉർവശിയും ബീന ആർ ചന്ദ്രനുമാണ് മികച്ച നടിയ്ക്കുള്ള പുരസ്കാരം പങ്കിട്ടത്. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് പുരസ്കാരം, അതേസമയം തടവിലെ പ്രകടനമാണ്  ബീന ആർ ചന്ദ്രനെ പുരസ്കാരത്തിനു അർഹയാക്കിയത്. ആടുജീവതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത്, മമ്മൂട്ടി കമ്പനി നിർമ്മിച്ച കാതല്‍ ദ കോർ ആണ് മികച്ച ചിത്രം. 

അഭിനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്ക് ലഭിച്ചു. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍) എന്നിവരാണ് പ്രത്യേക പരാമർശം നേടിയത്. ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. 

  • മികച്ച രണ്ടാമത്തെ ചിത്രം - ഇരട്ട
  • മികച്ച ബാലതാരം (പെണ്‍):  തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)
  • മികച്ച ബാലതാരം (ആണ്‍): അവ്യുക്ത് മേനൻ (പാച്ചുവും അത്ഭുതവിളക്കും)
  • മികച്ച സ്വഭാവനടി: ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)
  • മികച്ച സ്വഭാവനടൻ: വിജയരാഘവൻ (പൂക്കാലം)
  • മികച്ച നവാഗത സംവിധായകൻ:  ഫാസില്‍ റസാഖ് (തടവ്).
  • മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
  • മികച്ച പിന്നണിഗായകൻ:  വിദ്യാധരൻ മാസ്റ്റർ (പതിരാണെന്നോർത്തൊരു കനവില്‍, ജനനം 1947 പ്രണയം തുടരുന്നു)
  • മികച്ച പിന്നണിഗായിക: ആൻ ആമി (തിങ്കള്‍പ്പൂവിൻ, പാച്ചുവും അത്ഭുതവിളക്കും)
  • കലാസംവിധായകൻ:  മോഹൻദാസ് (2018)
  • മികച്ച ചിത്രസംയോജകൻ:  സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തർ)
  • മികച്ച സംഗീത സംവിധായകൻ:  ജസ്റ്റിൻ വർഗീസ് (ചാവേർ)
  • മികച്ച പശ്ചാത്തല സംഗീതം: മാത്യൂസ് പുളിക്കല്‍ (കാതല്‍)
  • മികച്ച ഗാനരചയിതാവ്: ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)
  • മികച്ച ശബ്ദമിശ്രണം:  റസൂല്‍ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവതം)
  • മികച്ച സിങ്ക് സൗണ്ട്:  ഷമീർ അഹമ്മദ് (ഒ ബേബി)
  • മികച്ച തിരക്കഥ (അവലംബിതം): ആടുജീവിതം (ബ്ലെസി)
  • മികച്ച തിരക്കഥാകൃത്ത്:  രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)
  • മികച്ച കഥാകൃത്ത്:  ആദർശ് സുകുമാരൻ (കാതല്‍)
  • മികച്ച ഛായാഗ്രാഹകൻ: സുനില്‍ കെ എസ് (ആടുജീവിതം)
  • മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ്: വൈശാഖ് ശിവഗണേഷ് (ആടുജീവിതം)
  • മികച്ച ചലച്ചിത്രം ഗ്രന്ഥം - മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
  • മികച്ച ചലച്ചിത്ര ലേഖനം - ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)
  • മികച്ച വസ്ത്രാലങ്കാരം - ഫെമിന ജെബ്ബാർ (ഒ ബേബി)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആണ്‍) - റോഷൻ മാത്യു (ഉള്ളൊഴുക്ക, വാലാട്ടി)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെണ്‍) - സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
  • മികച്ച നൃത്തസംവിധാനം - ജിഷ്ണു (സുലൈഗ മൻസില്‍)
  • മികച്ച വിഷ്വല്‍ എഫക്‌ട്‌സ് - ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു (2018)
  • സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പരാമർശം - ശാലിനി ഉഷാദേവി (എന്നെന്നും)
Advertisment

State Film Award Jury

160 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർ അധ്യക്ഷൻമാരായ പ്രാഥമിക ജൂറിയുടെ വിലയിരുത്തലിൽ എഴുപത് ശതമാനം ചിത്രങ്ങളും ഒഴിവായി. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് തീരുമാനിക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ എസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.

Read More

  • Aug 16, 2024 12:52 IST

    ദേശീയ പുരസ്കാരപ്രഖ്യാപനം ഉച്ചയ്ക്ക് 1:30 മണിയ്ക്ക്

    സംസ്ഥാന പുരസ്കാരങ്ങൾക്കു പിന്നാലെ ദേശീയ പുരസ്കാരവും ഇന്ന് പ്രഖ്യാപിക്കപ്പെടും. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുക. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. 



  • Aug 16, 2024 12:25 IST

    മികച്ച ചിത്രം

    കാതൽ

    (സംവിധായകൻ: ജിയോ ബേബി, 

    നിർമാതാവ്: മമ്മൂട്ടി)



  • Aug 16, 2024 12:25 IST

    മികച്ച രണ്ടാമത്തെ ചിത്രം

    ഇരട്ട (സംവിധാനം: രോഹിത് എൻ കൃഷ്ണൻ), നിർമാതാവ് ജോജു ജോർജ് 



  • Aug 16, 2024 12:24 IST

    മികച്ച സംവിധായകൻ

    ബ്ലെസി- ആടുജീവിതം 

    Best Director State Award



  • Aug 16, 2024 12:24 IST

    മികച്ച നടൻ

    പൃഥ്വിരാജ് സുകുമാരൻ - ആടുജീവിതം 

    Best Actor State Award



  • Aug 16, 2024 12:23 IST

    മികച്ച നടി

    • ഉർവശി (ഉള്ളൊഴുക്ക്)
    • ബീന ആർ ചന്ദ്രൻ (തടവ്)

    Best Actress State Award



  • Aug 16, 2024 12:22 IST

    മികച്ച സ്വഭാവ നടൻ

    വിജയകുമാരൻ- പൂക്കാലം 



  • Aug 16, 2024 12:22 IST

    മികച്ച സ്വഭാവനടി

    ശ്രീഷ്മ ചന്ദ്രൻ- പെൺമ്പിളൈ  ഒരുമൈ



  • Aug 16, 2024 12:21 IST

    മികച്ച ബാലതാരം (ആൺ)

    അവിയുത് മേനോൻ- പാച്ചുവും അത്ഭുതവിളക്കും 



  • Aug 16, 2024 12:20 IST

    മികച്ച ബാലതാരം (പെൺ)

    തെന്നൽ അഭിലാഷ് ( ശേഷം മൈക്കിൽ ഫാത്തിമ) 



  • Aug 16, 2024 12:20 IST

    മികച്ച കഥാകൃത്ത്

    ആദർശ് സുകുമാരൻ - ചിത്രം: കാതൽ 



  • Aug 16, 2024 12:20 IST

    മികച്ച ഛായാഗ്രാഹകൻ

    സുനിൽ കെ എസ്- ആടുജീവിതം



  • Aug 16, 2024 12:20 IST

    മികച്ച തിരക്കഥാകൃത്ത്

    റോഹിത് എംജി കൃഷ്ണൻ  (ചിത്രം: ഇരട്ട)



  • Aug 16, 2024 12:19 IST

    മികച്ച തിരക്കഥ (അഡാപ്റ്റേഷൻ)

    ബ്ലെസി- ആടുജീവിതം 



  • Aug 16, 2024 12:17 IST

    മികച്ച സംഗീതസംവിധായകൻ (ഗാനങ്ങൾ)

    ജസ്റ്റിൻ വർഗീസ് (ഗാനം: ചെന്താമര പൂവിൻ, ചിത്രം: ചാവേർ)



  • Aug 16, 2024 12:17 IST

    മികച്ച സംഗീത സംവിധായകൻ (പശ്ചാത്തലസംഗീതം)

    മാത്യൂസ് പുളിക്കൽ - കാതൽ



  • Aug 16, 2024 12:16 IST

    മികച്ച പിന്നണിഗായിക

    ആൻ ആമിൻ (ഗാനം: തിങ്കൾ പൂവിൻ..., ചിത്രം: പാച്ചുവും അത്ഭുതവിളക്കും)



  • Aug 16, 2024 12:15 IST

    മികച്ച എഡിറ്റർ

    സംഗീത് പ്രതാപ് 



  • Aug 16, 2024 12:15 IST

    മികച്ച കലാസംവിധാനം

    മോഹൻദാസ്- 2018 എവരിവൺ ഈസ് എ ഹീറോ



  • Aug 16, 2024 12:14 IST

    മികച്ച സിങ്ക് സൗണ്ട്

    ഷമീർ അഹമ്മദ് ( ഒ ബേബി)



  • Aug 16, 2024 12:13 IST

    മികച്ച ശബ്ദ മിശ്രണം

    റസൂൽ പൂക്കുട്ടി, ശരത് (ആടുജീവിതം)



  • Aug 16, 2024 12:13 IST

    മികച്ച കളറിസ്റ്റ്, പ്രോസസിംഗ് ലാബ്

    വൈശാഖ് ശിവമണി (ആടുജീവിതം)



  • Aug 16, 2024 12:12 IST

    മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്

    രഞ്ജിത്ത് അമ്പാടി (ആടുജീവിതം)



  • Aug 16, 2024 12:11 IST

    മികച്ച വസ്ത്രാലങ്കാരം

    ഫെമിന ബേബി ( ഒ ബേബി)



  • Aug 16, 2024 12:11 IST

    മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ)

    റോഷൻ മാത്യു (ഉള്ളൊഴുക്ക്, വാലാട്ടി)



  • Aug 16, 2024 12:10 IST

    മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ)

    സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)



  • Aug 16, 2024 12:09 IST

    മികച്ച നൃത്ത സംവിധാനം

    ജിഷ്ണു (സുലൈഖ മൻസിൽ)



  • Aug 16, 2024 12:09 IST

    ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രം

    ആടുജീവിതം 

    Best Film Stat Award



  • Aug 16, 2024 12:08 IST

    മികച്ച നവാഗത സംവിധായകൻ

    ഫാസിൽ റസാഖ് (തടവ്)



  • Aug 16, 2024 12:08 IST

    സ്പെഷൽ ജൂറി അവാർഡ്

    • കെ. ആർ ഗോകുൽ (അഭിനയം)- ആടുജീവിതം
    • സുധി കോഴിക്കോട് (അഭിനയം)- കാതൽ

     



  • Aug 16, 2024 12:05 IST

    മികച്ച ചലച്ചിത്ര ലേഖനം

    ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമ- രാജേഷ് എം ആർ 



  • Aug 16, 2024 12:05 IST

    മികച്ച ചലച്ചിത്ര ഗ്രന്ഥം

    പരേതനായ കിഷോർ കുമാർ എഴുതിയ 'മഴവിൽ കണ്ണിലൂടെ മലയാള സിനിമ' എന്ന ഗ്രന്ഥം പുരസ്കാരം നേടി



  • Aug 16, 2024 12:03 IST

    സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു

    2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ നിർവഹിക്കുന്നു, തൽസമയം കാണാം



  • Aug 16, 2024 11:55 IST

    മികച്ച സംവിധായകൻ ഇവരിൽ ആര്?

    ജിയോ ബേബി, ബ്ലെസി, ക്രിസ്റ്റോ ടോമി തുടങ്ങിയവർ മികച്ച സംവിധായകനുള്ള പുരസ്കാരത്തിനായി അന്തിമലിസ്റ്റിൽ പരിഗണനയിലുണ്ട്. 



  • Aug 16, 2024 11:54 IST

    ആരാവും മികച്ച നടി?

    മികച്ച നടിക്കുള്ള പുരസ്‌കാരത്തിലും കടുത്ത മത്സരമാണ് നടക്കുന്നത്.  ഉള്ളൊഴുക്കിലെ ലീലാമ്മയായി വേഷമിട്ട ഉർവശിയെയും അഞ്ജുവായെത്തിയ പാർവതി തിരുവോത്തിനെയും മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പരിഗണിക്കും. ഒരേ സിനിമയിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ മികച്ച നടിക്കായുള്ള മത്സരം നടക്കുന്നുവെന്ന് പ്രത്യേകതയും ഇത്തവണയുണ്ട്.

    നേരിലെ പ്രകടനത്തിലൂടെ അനശ്വര രാജനും ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.



  • Aug 16, 2024 11:53 IST

    ആരാവും മികച്ച നടൻ?

    മികച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മൂട്ടി, പൃഥിരാജ് എന്നിവർ രംഗത്തുണ്ട്. കണ്ണൂർ സ്‌ക്വാഡ്, കാതൽ എന്നീ സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുക, ആടുജീവിതത്തിലെ പ്രകടനമാണ് പൃഥ്വിരാജിനെ അന്തിമപട്ടികയിൽ എത്തിച്ചത്. 



Kerala State Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: