scorecardresearch

Mammootty Birthday: പതിവു തെറ്റാതെ മമ്മൂട്ടിക്ക് ആശംസകളുമായി താരങ്ങൾ

Happy Birthday Mammootty: മോഹൻലാലും, സുരേഷ് ഗോപിയും, ദിലീപും ഉൾപ്പെടെ താരങ്ങളും ആരാധകരും മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്

Happy Birthday Mammootty: മോഹൻലാലും, സുരേഷ് ഗോപിയും, ദിലീപും ഉൾപ്പെടെ താരങ്ങളും ആരാധകരും മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്

author-image
Entertainment Desk
New Update
 Mammootty Birthday

Mammootty Birthday Celebration

Mammootty 73rd Birthday Celebration: മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 73-ാം ജന്മദിനമാണിന്ന്. രാത്രിയിൽ തന്നെ ആശംസകളുമായി ആരാധകർ താരത്തിൻ്റെ വീടിനു മുന്നിൽ എത്തിയിരുന്നു. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് ഇത്തവണയും മമ്മൂട്ടി പിറന്നാൾ ആഘോഷിച്ചത്. ധാരാളം ആരാധകരുടെ ആശംസകളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. 

Advertisment

തൻ്റെ ഇച്ചാക്കക്ക് ഇത്തവണയും ആശംസകൾ നേരാൻ പ്രിയ നടൻ മോഹൻലാൽ മറന്നില്ല. 'ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക' എന്ന ക്യാപഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. 

Advertisment

മലയാളത്തിന്റെ മമ്മൂട്ടിക്ക് , എന്റെ  സ്വന്തം  മമ്മുക്കാക്ക് പിറന്നാളാശംസകൾ അറിയിച്ചു കൊണ്ട് മമ്മൂട്ടിയുടെ ചിത്രങ്ങൾ സുരേഷ് ഗോപിയും ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

നടനും സംവിധയകനുമായ പിഷാരടി തൻ്റെ മകൻ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സിനിമ ഗാനത്തിൻ്റെ വരികൾ ക്യാപ്ഷനായി നൽകിക്കൊണ്ടാണ് പിറന്നാൾ ആശംസകൾ  നേർന്നിരിക്കുന്നത്. ''പിച്ചകപ്പൂവള്ളികൾക്ക് പടർന്നു കയറാനും പച്ചപ്പുൽ നാമ്പുകൾക്ക് പൂക്കുവാനും... ചോല കൊടുത്ത ചേലിന്....മമ്മുക്കയ്ക്ക് പിറന്നാൾ ആശംസകൾ'' എന്നാണ് പിഷാരടി ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

'ഹാപ്പി ബർത്ത് ഡേ മമ്മുക്ക' എന്ന് ആശംസകൾ അറിയിച്ചു കൊണ്ട് ദിലീപ് ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നടനായ സണ്ണിവെയ്ൻ 'നമ്മുടെ സ്വന്തം മമ്മൂക്കക്ക് ആശംസകൾ' അറിയിച്ചു കൊണ്ട് മമ്മൂട്ടിയുടെ പഴയ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു. 

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് മഞ്ജു വാര്യർ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

Read More

Celebrities Mammootty Malayalam Super Star Mammootty Birthday

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: