scorecardresearch

അച്ഛൻ മൂപ്പരുടെയും കൂടിയാണ്, നീ നോക്കണേ എന്നെന്നോട് എപ്പോഴും പറയും: മമ്മൂട്ടിയെ കുറിച്ച് എംടിയുടെ മകൾ

" അച്ഛന് മമ്മൂക്കയോട് എന്തോ ഒരു പ്രത്യേക വാത്സല്യമുണ്ട്. അതെനിക്കെപ്പോഴും തോന്നിയിട്ടുണ്ട്"

" അച്ഛന് മമ്മൂക്കയോട് എന്തോ ഒരു പ്രത്യേക വാത്സല്യമുണ്ട്. അതെനിക്കെപ്പോഴും തോന്നിയിട്ടുണ്ട്"

author-image
Entertainment Desk
New Update
MT Mammootty Aswathi

മമ്മൂട്ടിയും എംടിയും തമ്മിലുള്ള ആത്മബന്ധത്തിന് വർഷങ്ങളുടെ പഴക്കവും ആഴവുമുണ്ട്. ആ ആത്മബന്ധത്തെ കുറിച്ച് എംടിയുടെ മകൾ അശ്വതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

"അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് മമ്മൂക്ക. മമ്മൂക്കയും അതുപോലെയാണ്.  അച്ഛന് മമ്മൂക്കയോട് എന്തോ ഒരു പ്രത്യേക വാത്സല്യമുണ്ട്. അതെനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ കല്യാണനിശ്ചയം മദിരാസിയിൽ വച്ചായിരുന്നു. ആകെ 40 ആളുകളെ ഉണ്ടായിരുന്നുള്ളൂ. അതിലേക്ക് സിനിമ മേഖലയിൽ നിന്നും മമ്മൂക്കയെ മാത്രമാണ് അച്ഛൻ  വിളിച്ചത്. ഹരിഹരൻ അങ്കിളും മമ്മൂക്കയുമാണ് അന്ന്  വന്നത്."

"ഇടയ്ക്ക് എന്നോട് പറയും, 'നീ നല്ലോണം  നോക്കികൊള്ളണം കെട്ടോ' എന്ന്. അതെനിക്കുള്ളൊരു ഓർമപ്പെടുത്തലാണ്. അച്ഛൻ മൂപ്പരുടെയും കൂടെയാണ് എന്നാണ് പറയുന്നത്. അങ്ങനെ ഒരു പ്രൊട്ടക്റ്റീവ് സ്ട്രീക്ക് കൂടിയുണ്ട് മമ്മൂക്കയ്ക്ക്. ഇടയ്ക്ക് എന്നെ വഴക്കു പറയും, നീയെന്താ അങ്ങനെയൊക്കെ ചെയ്യുന്നേ? നോക്കേണ്ടേ? എന്നൊക്കെ.

അവരു തമ്മിലുള്ള ബന്ധം ഞാൻ ചെറുപ്പത്തിലെ കണ്ടു വളർന്നതാണ്. അത് വളരെ വ്യത്യസ്തമാണ്. മറ്റുള്ള നടന്മാരോട് പോലുള്ളതല്ല അത്," അശ്വതി പറഞ്ഞു. 

Advertisment

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പട്ടൊരാളാണ് എംടിയെന്ന് പല അവസരങ്ങളിലും മമ്മൂട്ടിയും തുറന്നു പറഞ്ഞിട്ടുണ്ട്. “പരസ്പരം വർണിക്കാനാകാത്ത ഒരു ബന്ധം ഞങ്ങൾ തമ്മിലുണ്ട്. സഹോദരനോ പിതാവോ മകനോ സുഹൃത്തോ അങ്ങനെ ഏതു രീതിയിലും അദ്ദേഹത്തെ എനിക്കു സമീപിക്കാം. തിരൂരിലേക്ക് രണ്ടു തവണ വരാൻ അവസരമുണ്ടായിട്ടുണ്ട്, അതിൽ ഒരു പ്രാവശ്യം ‘ആവനാഴി’ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായി. പക്ഷെ വരാൻ പറ്റിയില്ല, എന്നാൽ ഇതിനും നല്ലൊരു അവസരം വേറെയുണ്ടെന്ന് എനിക്കു തോന്നുന്നില്ല” എന്നാണ് തുഞ്ചൻ പറമ്പിൽ വച്ച് നടന്ന നവതി ആഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞതിങ്ങനെ. പിന്നാൾ സമ്മാനമായി എംടിയ്ക്ക് ഒരു ബ്രേസ്ലെറ്റും മമ്മൂട്ടി നൽകിയിരുന്നു.

എം ടിയുടെ അനവധി കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച അഭിനേതാവു കൂടിയാണ് മമ്മൂട്ടി. ഒരു വടക്കൻ വീരഗാഥ, കേരളവർമ്മ പഴശ്ശിരാജ, സുകൃതം, ഉത്തരം എന്നിങ്ങനെ നിരവധി ഗംഭീര ചിത്രങ്ങളാണ് എംടിയും മമ്മൂട്ടിയും ഒരുമിച്ചപ്പോൾ പിറന്നത്. 

Read More

Mt Vasudevan Nair Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: