scorecardresearch

വിക്രത്തിനൊപ്പം തിളങ്ങി പാർവതി; തങ്കലാനിലെ പാട്ട് ട്രെൻഡിംഗിൽ

കാവേരി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്

കാവേരി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്

author-image
Entertainment Desk
New Update

വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍.  ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് ചിത്രം റിലീസിനെത്തുന്നത്. റിലീസിനു മുന്നോടിയായി ചിത്രത്തിലെ മനോഹരമായൊരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.

Advertisment

ബ്രിട്ടീഷ് ഭരണകാലത്തെ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ (KGF) നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാന്‍റെ കഥ എന്നാണ് റിപ്പോർട്ട്. ചിയാന്‍ വിക്രമിന്റെ 'കെജിഎഫ്' എന്നാണ് ആരാധകര്‍ തങ്കലാനെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിൽ തങ്കം എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. കാവേരി എന്ന നായിക കഥാപാത്രമായി എത്തുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട പാർവതിയാണ്. 

Read More

Vikram Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: