/indian-express-malayalam/media/media_files/i4R4Ci0XVCXxNPQ3x2nm.jpg)
ചിത്രം: എക്സ്/സ്റ്റുഡിയോ ഗ്രീൻ
ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'തങ്കലാൻ'-ന്റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കി. കേരളത്തിലെ പ്രെമോഷൻ പരിപാടിക്കായി നിശ്ചയിച്ചിരുന്ന തുക വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സഹായം കൈമാറുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ ഗോകുലം മൂവീസും ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഒഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. വയനാട്ടിൽ ഉരുൾപെട്ടലുണ്ടായി ഉടൻ തന്നെ ചിയാൻ വിക്രം 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
Standing with the people of Wayanad
— SreeGokulamMovies (@GokulamMovies) August 10, 2024
Thangalaan movie Kerala promotion program cancelled.
The cost of the promotion program will be given to the Kerala Chief Minister's Relief Fund.@chiyaan@beemji@GnanavelrajaKe@StudioGreen2@OfficialNeelam@GokulamGopalan@srkrishnamoortypic.twitter.com/8XPKnmx1NB
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ സ്റ്റുഡിയോ ഗ്രീനും, നിലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ഹിസ്റ്ററി ആക്ഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗോത്ര നേതാവിൻ്റെ വേഷത്തിലാണ് വിക്രം എത്തുന്നത്.
മലയാളി താരങ്ങളായി പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പശുപതി, ഡാനിയൽ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പാ രഞ്ജിത്ത്, തമിഴ് പ്രഭ, അഴകിയ പെരിയവാണൻ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ കിഷോർ കുമാറാണ് ഛായാഗ്രഹണം. ആർ.കെ. സെൽവയാണ് എഡിറ്റിങ്.
Read More
- ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള മാതാപിതാക്കളുടെ കരുതല്; വിവാദ പരാമർശവുമായി നടൻ രഞ്ജിത്ത്
- ശോഭന ഇത്ര മനോഹരമായി പാടുമായിരുന്നോ? വൈറലായി ത്രോബാക്ക് വീഡിയോ
- ചെന്നൈയിൽ നിന്നും ഒരു കോടി, സംഭാവന ചെയ്തവർ ഇവരൊക്കെ
- ആരേയും വളരെ പെട്ടെന്ന് വിശ്വാസത്തിലെടുക്കരുത്: ജീവിതം തന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠത്തെക്കുറിച്ച് അമല പോൾ
- വയനാട്ടിലെ ദുരിതബാധിതർക്ക് 2 കോടി നൽകി പ്രഭാസ്
- ഒരു ഇൻഡസ്ട്രിയുടെ തന്നെ തലവര മാറ്റിയ വ്യക്തിയാണ് ഈ ചുള്ളൻ; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.