/indian-express-malayalam/media/media_files/uploads/2017/05/prabhas.jpg)
പ്രഭാസ്
ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല, മുണ്ടക്കൈ മേഖലകളിലെ ദുരിതബാധിതർക്ക് കൈതാങ്ങുമായി നിരവധി സിനിമാ താരങ്ങൾ രംഗത്തെത്തിയിരുന്നു. തെലുങ്ക് സൂപ്പർ താരം പ്രഭാസ് 2 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. ഫിലിം കറസ്പോണ്ടന്റ് രാജശേഖറാണ് ഈ വിവരം എക്സിലൂടെ അറിയിച്ചിരിക്കുന്നത്.
മുൻപ് പ്രളയസമയത്തും കേരളത്തിന് കൈതാങ്ങായി പ്രഭാസ് എത്തിയിരുന്നു. വയനാടിന് കൈതാങ്ങായി പ്രഭാസിനു പുറമേ തെലുങ്ക് സിനിമാ മേഖലയിൽനിന്ന് അല്ലു അർജുൻ, ചിരഞ്ജീവി, രാംചരൺ തേജ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നൽകിയത്. ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേർന്ന് സംഭാവന ചെയ്തത്.
Rebel Star #Prabhas generously donates Rs. 2 crore for #Kerala CM Relief Fund to help victims of #Wayanad Landslide. Wonderful gesture 👏👏#WayanadLandslide#Keralapic.twitter.com/a443SnO6BN
— Rajasekar (@sekartweets) August 7, 2024
മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മഞ്ജു വാര്യർ അഞ്ചുലക്ഷം രൂപയും, നവ്യാ നായർ ഒരുലക്ഷം രുപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
നടൻ മോഹൻലാൽ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് നൽകിയത്. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
Read More
- ഒരു ഇൻഡസ്ട്രിയുടെ തന്നെ തലവര മാറ്റിയ വ്യക്തിയാണ് ഈ ചുള്ളൻ; ആളെ മനസ്സിലായോ?
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.