/indian-express-malayalam/media/media_files/sunny-leon-throwback-photo-1.jpg)
യുവാക്കൾക്ക് എന്നും പ്രിയങ്കരിയാണ് സണ്ണി ലിയോൺ. രാജ്യമൊട്ടാകെ കോടിക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. കേരളത്തിലും സണ്ണിയുടെ ആരാധകർക്കു കുറവില്ല. കൊച്ചിയിലെത്തിയ സണ്ണിയെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടിയത് മലയാളികൾ മറന്നിട്ടില്ല.
സണ്ണി ലിയോണിന്റെ കുട്ടിക്കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിത്രങ്ങളിലൊന്ന് പങ്കിട്ടിരിക്കുന്നത് ഭർത്താവ് ഡാനിയേൽ വെബർ ആണ്. "നീ ആരായിത്തീർന്നു എന്ന് സംഗ്രഹിക്കാൻ ഇവിടെ വാക്കുകളില്ല. നീ എല്ലാവിധത്തിലും ഒരു ഐക്കണാണ്, അത് സാധ്യമല്ലെന്ന് ഞാൻ കരുതുമ്പോൾ നീ കൂടുതൽ നേട്ടങ്ങൾ നേടുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നു. എല്ലാ അർത്ഥത്തിലും നീ അത്ഭുതപ്പെടുത്തുന്ന മനുഷ്യനാണ്," എന്നാണ് ചിത്രം പങ്കിട്ട് ഡാനിയൽ വെബ്ബർ കുറിച്ചത്.
2011 ലാണ് മ്യൂസിഷനായ ഡാനിയൽ വെബ്ബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017 ൽ സണ്ണി ലിയോണും ഡാനിയൽ വെബ്ബറും ചേർന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്.
നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും സണ്ണി ലിയോൺ- ഡാനിയൽ വെബ്ബർ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബ്ബറും നോഹ സിങ് വെബ്ബറും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.