/indian-express-malayalam/media/media_files/BAe52BrtUux3Q0GcX7fx.jpg)
അംബാനി കുടുംബത്തിനെത്തിയ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. അംബാനി കല്യാണത്തിന്റെ ആഘോഷാരവങ്ങൾ സോഷ്യൽ മീഡിയയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നു ചുരുക്കം. ബോളിവുഡ്, തമിഴ്, തെലുങ്ക്, മലയാളം സിനിമാ ഇൻഡസ്ട്രികളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ, ലോക പ്രശസ്തരായ വ്യക്തിത്വങ്ങൾ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം എന്നിവയാൽ എല്ലാം ഏറെ സ്പെഷലായിരുന്നു അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹാഘോഷം.
എന്നാൽ, ഇപ്പോഴിതാ അംബാനി- രാധിക വിവാഹത്തിനെത്തിയ ഒരാളുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ലളിത ഡിസിൽവ എന്ന നാനിയാണ് ചർച്ചകളിലെ താരം. ആരാണ് ലളിത എന്നല്ലേ, തൈമൂറിന്റെ നാനി എന്നു പറയുന്നതാവും മനസ്സിലാക്കാൻ എളുപ്പം. കരീന കപൂർ- സെയ്ഫ് അലി ഖാൻ കുടുംബത്തിനൊപ്പം വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന ലളിത കുട്ടികളുമായുള്ള താരദമ്പതികളുടെ യാത്രയിലെല്ലാം അകമ്പടി സേവിക്കാറുണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയയ്ക്കും ബോളിവുഡ് പാപ്പരാസികൾക്കും ഏറെ പരിചിതയാണ് ലളിത ഡിസിൽവ.
അനന്ത് അംബാനിയുടെ വിവാഹത്തിൽ ലളിത പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്കു മുൻപ്, അനന്തിന്റെ നാനിയായി താൻ സേവനം അനുഷ്ഠിച്ചിരുന്നു എന്ന കാര്യം ലളിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നു.
വർഷങ്ങളായുള്ള ആ പരിചയവും അടുപ്പം കൊണ്ടാണ് അംബാനി കുടുംബം ലളിതയെ വിവാഹം ക്ഷണിച്ചത്. അനന്തും രാധികയും മുകേഷ് അംബാനിയും നിത അംബാനിയുമെല്ലാം വളരെ സ്നേഹത്തോടെ ലളിതയ്ക്ക് ഒപ്പം പോസ് ചെയ്ത ചിത്രങ്ങളും പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. നിത അംബാനിയുടെ അമ്മ, സഹോദരി എന്നിവർക്കൊപ്പമുള്ള ലളിതയുടെ ചിത്രവും കാണാം കൂട്ടത്തിൽ.
“അനന്ത് ബാബയും അംബാനി കുടുംബവും എൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷത്തിനും സ്നേഹത്തിനും ഞാൻ വളരെ നന്ദിയുള്ളവളാണ്. ഞങ്ങൾ പങ്കിട്ട മനോഹരമായ ഓർമ്മകളും ഊഷ്മള നിമിഷങ്ങളും ഞാൻ വിലമതിക്കുന്നു, അവരുടെ അചഞ്ചലമായ സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ നന്ദിയുള്ളവളാണ്."
“ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ദയയും ഔദാര്യവും എന്നെ അമ്പരപ്പിക്കുന്നു. എൻ്റെ ജീവിതത്തിൽ നിതാ ഭാബിയും മുകേഷ് സാറും ഉണ്ടായതിൽ ഞാൻ ഭാഗ്യവതിയാണ്, അവർ ഇപ്പോഴും അവരുടെ കുടുംബത്തിൻ്റെ ഭാഗമായി എന്നെ ആലിംഗനം ചെയ്യുന്നു. അനന്തും രാധികയും സമൃദ്ധമായ സ്നേഹവും സന്തോഷവും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അംബാനി കുടുംബത്തിൻ്റെ സ്നേഹവും പിന്തുണയും എനിക്ക് വലുതാണ്, അവരുടെ ജീവിതത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു." ലളിത കൂട്ടിച്ചേർത്തു.
അനന്തിനൊപ്പമുള്ള ഒരു ത്രോബാക്ക് ചിത്രവും ലളിത പങ്കിട്ടിട്ടുണ്ട്. പാരീസ് ഡിസ്‌നിലാൻഡിലേക്കുള്ള യാത്രയിൽ നിന്നുള്ളതാണ് ചിത്രം. "പാരീസ് ഡിസ്‌നി വേൾഡിൽ ഇത് ഞാനും അനന്ത് അംബാനിയുമാണ്. ഇവിടെ നിന്നാണ് ഞാൻ എൻ്റെ ശിശു സംരക്ഷണ ജോലി ആരംഭിച്ചത്. കുട്ടിക്കാലത്ത് അനന്തd വളരെ നല്ല കുട്ടിയായിരുന്നു. ഇതുവരെ കുടുംബത്തിലും സമൂഹത്തിലും എല്ലാവർക്കും പ്രിയങ്കരനാണ്. ഇന്ന് അനന്തിന്റെ ജീവിതത്തിലെ മഹത്തായ ദിനം, സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു, ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ."
തൈമൂറിൻ്റെയും ജെഹിൻ്റെയും നാനിയായിരുന്ന ലളിത, ഇപ്പോൾ രാം ചരണിൻ്റെയും ഉപാസന കാമിനേനിയുടെയും മകൾ ക്ലിൻ കാരയുടെ നാനിയാണ്..
Read More Entertainment Stories
- തങ്കമേ, എൻ ഉലകമായവളേ; നയൻതാരയ്ക്കു സ്നേഹചുംബനമേകി വിഘ്നേഷ്, ചിത്രങ്ങൾ
- അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി, ആദ്യ ചിത്രങ്ങൾ പുറത്ത്
- അംബാനി കല്യാണം കൂടി നയൻതാരയും; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.