/indian-express-malayalam/media/media_files/CJMBvPrwEKivBKyMuaJc.jpg)
അനന്ത്-രാധിക വിവാഹം
മാസങ്ങൾ നീണ്ടുനിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കുശേഷം മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനി വിവാഹിതനായി. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ചടങ്ങിലാണ് അനന്തും രാധിക മെർച്ചന്റും വിവാഹിതരായത്. രാഷ്ട്രീയ, സിനിമാ, കായിക, വ്യാവസായിക രംഗത്തെ പ്രമുഖരെല്ലാം ചടങ്ങിനെത്തി.
വിവാഹ ദിനത്തിൽനിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. വിവാഹ ദിനത്തിൽ അബു ജാനി സന്ദീപ് ഖോസ്‌ല ഡിസൈൻ ചെയ്ത മനോഹര ലെഹങ്കയാണ് രാധിക ധരിച്ചത്. വസ്ത്രത്തിന് ഇണങ്ങളും വലിയ ഡയമണ്ട്, എമറാൾഡ് ആഭരണങ്ങളും രാധിക അണിഞ്ഞിരുന്നു.
വിവാഹദിനത്തിൽ രൺവീർ സിങ്, പ്രിയങ്ക ചോപ്ര, അർജുൻ കപൂർ, അനന്യ പാണ്ഡ്യ, അനിൽ കപൂർ, രജനീകാന്ത്, മാധുരി ദീക്ഷിത് തുടങ്ങിയവരടക്കം നൃത്തം ചെയ്യുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിലാണ് അനന്തിന്റെയും രാധികയുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായത്. മേയിൽ ഇറ്റലിയിലെ ആഡംബര കപ്പലിലായിരുന്നു രണ്ടാംഘട്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ. മേയ് 29 ന് ഇറ്റലിയിൽനിന്ന് ആരംഭിച്ച് ജൂൺ ഒന്നിന് ഫ്രാൻസിലെത്തിയ ആഡംബര കപ്പലിലെ ആഘോഷങ്ങളിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.
Read More
- അംബാനി കല്യാണം കൂടി നയൻതാരയും; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടിആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
- അക്കാര്യത്തിൽ ടിപ്പിക്കൽ സൗത്തിന്ത്യക്കാരിയാണ് ദീപിക; താരത്തിന്റെ ഭക്ഷണശീലങ്ങളിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us