scorecardresearch

അക്കാര്യത്തിൽ ടിപ്പിക്കൽ സൗത്തിന്ത്യക്കാരിയാണ് ദീപിക; താരത്തിന്റെ ഭക്ഷണശീലങ്ങളിങ്ങനെ

"സുസ്ഥിരമായൊരു ഡയറ്റ് ഇഷ്ടപ്പെടുന്ന ആളാണ് ദീപിക. ഫാൻസി ഡയറ്റുകളോട് ദീപികയ്ക്ക് താൽപ്പര്യമില്ല. ഞാൻ ഒരു ബ്രോക്കോളി പാൻകേക്ക് നൽകാൻ ശ്രമിച്ചാലും, മൂന്നാം ദിവസം ദീപിക ചോറും രസവും ആവശ്യപ്പെടും, ” ദീപികയുടെ പോഷകാഹാര വിദഗ്ധ ശ്വേത ഷാ പറയുന്നു

"സുസ്ഥിരമായൊരു ഡയറ്റ് ഇഷ്ടപ്പെടുന്ന ആളാണ് ദീപിക. ഫാൻസി ഡയറ്റുകളോട് ദീപികയ്ക്ക് താൽപ്പര്യമില്ല. ഞാൻ ഒരു ബ്രോക്കോളി പാൻകേക്ക് നൽകാൻ ശ്രമിച്ചാലും, മൂന്നാം ദിവസം ദീപിക ചോറും രസവും ആവശ്യപ്പെടും, ” ദീപികയുടെ പോഷകാഹാര വിദഗ്ധ ശ്വേത ഷാ പറയുന്നു

author-image
Entertainment Desk
New Update
Deepika Padukone | Deepika Padukone Photo

ബോളിവുഡിലെ ഏറ്റവും ജനപ്രിയ നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ, ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയും ദീപികയാണ്. എപ്പോഴും ഹെൽത്തിയായും ഫിറ്റായും ഇരിക്കാൻ ഇഷ്ടപ്പെടുന്ന ദീപിക സുസ്ഥിരമായൊരു ഡയറ്റ് തന്നെ പിൻതുടരുന്നുണ്ടെന്നാണ് താരത്തിന്റെ മുൻ പോഷകാഹാര വിദഗ്ധയായ ശ്വേത ഷാ വെളിപ്പെടുത്തുന്നത്.  ഭക്ഷണത്തിന്റെ കാര്യത്തിൽ ദീപിക, ഒരു ടിപ്പിക്കൽ സൗത്തിന്ത്യക്കാരി തന്നെയാണെന്നും ശ്വേത കൂട്ടിച്ചേർത്തി.

Advertisment

"സുസ്ഥിരമായൊരു ഡയറ്റ് ഇഷ്ടപ്പെടുന്ന ആളാണ് ദീപിക. ഫാൻസി ഡയറ്റുകളോട് ദീപികയ്ക്ക് താൽപ്പര്യമില്ല. അവർ ഒരു ടിപ്പിക്കൽ ദക്ഷിണേന്ത്യക്കാരിയാണ്. ഞാൻ ദീപികയ്ക്ക് ഒരു ബ്രോക്കോളി പാൻകേക്കോ നൂഡിൽസോ നൽകാൻ ശ്രമിച്ചാലും, മൂന്നാം ദിവസം ദീപിക തീർച്ചയായും ചോറും രസവും അടങ്ങിയ സാധാരണ ഭക്ഷണത്തിലേക്ക് മാറാൻ എന്നോട് ആവശ്യപ്പെടും, ”ശ്വേത ഷാ  പറയുന്നു. യൂട്യൂബ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ശ്വേത. 

മികച്ചതും ഉയർന്നതുമായ മെറ്റബോളിസത്താൽ അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ് ദീപികയെന്നും ശ്വേത കൂട്ടിച്ചേർച്ചു. “അതിനാൽ, ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും ദീപികയ്ക്ക് ലഘുവായി എന്തെങ്കിലും കഴിക്കണം. 60-70 ശതമാനം ഫുഡ് ഡയറ്റും 30-40 ശതമാനം ലിക്വിഡ് ഡയറ്റും ഉപയോഗിച്ച് ഞാൻ അത് നിയന്ത്രിക്കാൻ ശ്രമിക്കുന്നു. അവർ എപ്പോഴും ജലാംശം നിലനിർത്താൻ ശ്രമിക്കുന്നു, അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കുക എന്നത് അവർക്കൊരു പ്രശ്നമേയല്ല. അതേസമയം ഫാറ്റ് ലോസ്സ് വരുന്നുണ്ട്. അതിനാൽ, ഞങ്ങൾ കൊഴുപ്പിൻ്റെ ശതമാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു."  ആയുർവേദ പ്രകാരം ദീപിക  വാത-കഫ പ്രകൃതമാണെന്നും ശ്വേത പറഞ്ഞു. 

2018ൽ രൺവീർ സിങ്ങുമായുള്ള വിവാഹ വേളയിൽ ദീപിക എന്തിനായിരുന്നു പ്രാധാന്യം നൽകിയതെന്നും ശ്വേത ഷാ വിശദീകരിച്ചു. "അന്ന് ദീപികയുടെ ലക്ഷ്യം  ചർമ്മം, മുടി, ശരീരം എന്നിവ ശുദ്ധീകരിക്കുക എന്നതായിരുന്നു. കൂടുതൽ ഊർജ്ജസ്വലതയും പുതുമയും ഉന്മേഷവും അനുഭവിക്കാൻ ശരീരത്തെ ശുദ്ധീകരിക്കാനുള്ള സ്വാഭാവിക വഴികളാണ് സെലിബ്രിറ്റികൾ ഇഷ്ടപ്പെടുന്നത്," ശ്വേത പറയുന്നു. 

Advertisment

ദീപിക പിൻതുടരുന്ന ചില മാതൃകാപരമായ ശീലങ്ങളെയും ശ്വേത അഭിനന്ദിച്ചു. "ദീപിക  ഭക്ഷണം പാഴാക്കാൻ ഇഷ്ടപ്പെടുന്നില്ല. ഉദാഹരണത്തിന്, ഒരാഴ്ചയ്ക്ക് ശേഷം കോഡോ മില്ലറ്റ് മാറ്റി പുതിയൊരു ഭക്ഷണക്രമം പിൻതുടരാൻ ഞാൻ നിർദ്ദേശിച്ചാൽ അവൾ പറയും, നമുക്ക് ആ പാക്കറ്റ് തീർന്നതിനു ശേഷം അടുത്തത് എടുക്കാം എന്ന്."

നിങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സുസ്ഥിരമായ ഭക്ഷണക്രമം എത്ര പ്രധാനമാണെന്നും ശ്വേത വിശദീകരിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിങ്ങനെ വിവിധ ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുള്ള വിവിധ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്ന സമീകൃതാഹാരം, ദീർഘകാലത്തേക്കായി  ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്.

deepika padukone

“ദൈനംദിന ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുന്നത് കലോറി എരിച്ച് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുക മാത്രമല്ല, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും മാനസികാവസ്ഥ, ഉറക്കം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും. ഈ സമീപനം ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും, ” ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ഡിടി ദീപാലി ശർമ്മ പറഞ്ഞു. 

നിങ്ങളുടെ മുൻഗണനകൾ, ജീവിതശൈലി, ആരോഗ്യ ആവശ്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നതും ദീർഘകാലാടിസ്ഥാനത്തിൽ നിലനിർത്താൻ കഴിയുന്നതുമായ ഒരു ഭക്ഷണക്രമം കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. “എന്നിരുന്നാലും, ഈ പ്രക്രിയ ക്രമാനുഗതവും സന്തുലിതവുമാകണം. ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ ഭക്ഷണവും വ്യായാമവും സംയോജിപ്പിക്കുന്നത് പ്രയോജനകരമാണ്. നടത്തം, യോഗ തുടങ്ങിയ തീവ്രത കുറഞ്ഞ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ആയാസരഹിതമായ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമാകും,” ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡയറ്റീഷ്യൻ സുഷമ പിഎസ് പറഞ്ഞു.

Read More Entertainment Stories Here

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: