/indian-express-malayalam/media/media_files/KQffhxttCQuSX7UmRD7O.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് ശാലിനി. തമിഴ് നടൻ അജിത്ത് കുമാറുമായി വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരത്തിന് ഇന്നും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ശാലിനിയുടെയും മകൻ ആദ്‌വിക് അജിത്ത് കുമാറിന്റെയും ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ശാലിനിക്ക് നെറ്റിയിൽ ചുംബനം നൽകുന്ന ആദ്‌വികിന്റെ ചിത്രമാണിത്. മകന്റെ മാതൃസ്നേഹം തുളുമ്പുന്ന ചിത്രം ശാലിനി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിരവധി ആരാധകരാണ് ഇരുവരുടെയും ചിത്രത്തിൽ രസകരമായ കമന്റുകൾ പങ്കുവയ്ക്കുന്നത്.
അടുത്തിടെ, ശാലിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മറ്റൊരു ചിത്രം ആരാധകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ആശുപത്രിയിൽ നിന്നുള്ള ചിത്രമായിരുന്നു ഇത്. ശാലിനിക്കരുകിൽ കൈപിടിച്ച് നിൽക്കുന്ന അജിത്തും ചിത്രത്തിലുണ്ടായിരുന്നു. ശാലിനി ശസ്ത്രക്രിയക്ക് വിധേയയായെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തു വരികയും ചെയ്തിരുന്നു. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
അജിത്തുമായുള്ള വിവാഹത്തിനു ശേഷം 2000-ൽ ആണ് ശാലിനി അഭിനയം അവസാനിപ്പിക്കുന്നത്. അനൗഷ്കയും ആദ്‌വികുമാണ് മക്കൾ. 80-ലധികം മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവനോടൊപ്പം നായികാ വേഷമാണ് തെന്നിന്ത്യയിൽ ശ്രദ്ധനേടിക്കൊടുത്തത്.
Read More Entertainment Stories
- വന്ന വഴി മറക്കാത്തവരാണ് അംബാനി കുടുംബമെന്ന് ഈ ചിത്രം പറയും
- തങ്കമേ, എൻ ഉലകമായവളേ; നയൻതാരയ്ക്കു സ്നേഹചുംബനമേകി വിഘ്നേഷ്, ചിത്രങ്ങൾ
- അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി, ആദ്യ ചിത്രങ്ങൾ പുറത്ത്
- അംബാനി കല്യാണം കൂടി നയൻതാരയും; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.