/indian-express-malayalam/media/media_files/GirqMoujCqYgn7cUOVF6.jpg)
ബിഗ് ബോസ് ഒടിടി മൂന്നാം സീസൺ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറെ ജനശ്രദ്ധ നേടിയ മത്സരാർത്ഥികളാണ് അർമാൻ മാലിക്കും ഭാര്യമാരായ പായലും കൃതികയും. ഭർത്താവ് തന്റെ രണ്ടു ഭാര്യമാർക്കൊപ്പം ബിഗ് ബോസിൽ മത്സരിക്കാനെത്തുന്ന അപൂർവ്വമായൊരു കാഴ്ചയാണ് ബിഗ് ബോസ് ഒടിടി മൂന്നാം സീസൺ സാക്ഷിയായത്. ബഹുഭാര്യത്വം ന്യായീകരിച്ചുകൊണ്ടാണ് അർമാനും പായലും കൃതികയും ബിഗ് ബോസിൽ മത്സരിക്കാനെത്തിയത്, അങ്ങനെ ജീവിക്കുക എന്നത് വ്യക്തിപരമായ തീരുമാനമാണെന്നാണ് മൂവരും പറഞ്ഞത്.
രണ്ടാഴ്ച മുൻപാണ് ഷോയിൽ നിന്നും അർമാന്റെ ആദ്യഭാര്യയായ പായൽ എവിക്റ്റായത്. അർമാനും രണ്ടാം ഭാര്യ കൃതികയുമാണ് ഇപ്പോൾ ബിഗ് ബോസിലുള്ളത്. ആളുകളിൽ നിന്നുള്ള ഹേറ്റ് ക്യാമ്പെയ്ൻ തനിക്കു സഹിക്കാനാവുന്നില്ലെന്നും ഇനിയും ബഹുഭാര്യത്വം തുടരുന്നില്ലെന്നും അർമാനിൽ നിന്നും വിവാഹമോചനം നേടുമെന്നുമാണ് പായൽ വ്ളോഗിൽ പറയുന്നത്.
“ഈ നാടകവും വെറുപ്പും ഞാന്‍ അവസാനിപ്പിക്കുകയാണ്. എനിക്ക് ഇതൊന്നും പ്രശ്നമല്ല, പക്ഷേ അതെന്റെ കുട്ടികളിലേക്ക് എത്തിയിരിക്കുന്നു. അത് വളരെ ഷോക്കിംഗ് ആണ്. അതിനാല്‍ അർമാനുമായി വേർപിരിയാൻ ഞാൻ തീരുമാനിച്ചു. ഞാൻ കുട്ടികളെ നോക്കും, അർമാൻ കൃതികയ്‌ക്കൊപ്പം ജീവിച്ചോട്ടെ,” പായൽ പറയുന്നു.
“ഞാൻ എന്‍റെ മൂന്ന് കുട്ടികളുമായി മാറി താമസിക്കും. ബഹുഭാര്യത്വത്തിൽ ആളുകൾ സന്തുഷ്ടരല്ല, ആളുകളുടെ വിദ്വേഷം ഇനി സഹിക്കാൻ കഴിയില്ല. അത് എന്നെ അസ്വസ്ഥയാക്കുന്നു. ഒന്നുകിൽ ഞങ്ങൾ മൂന്നുപേരും വേർപിരിയുന്നു, അല്ലെങ്കിൽ ഞങ്ങൾ രണ്ടുപേർ വേർപിരിയുന്നു, അല്ലെങ്കിൽ ഞാൻ അകന്നുപോകും. എന്‍റെ ജീവിതത്തിൽ ഇത്രയധികം വെറുപ്പും ഇത്രയധികം ട്രോളിംഗും അധിക്ഷേപങ്ങളും ഞാൻ നേരിട്ടിട്ടില്ല. എന്‍റെ തീരുമാനം ഞാന്‍ ഉറപ്പിച്ചു. കുട്ടികളെ ഈ വെറുപ്പിന് വിട്ടുകൊടുക്കാന്‍ പറ്റില്ല, ഏത് മാതാപിതാക്കൾക്കാണ് അത് താങ്ങാൻ കഴിയുക ” പായൽ കൂട്ടിച്ചേർത്തു.
Read More
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- 'സ്വപ്നം യാഥാർത്ഥ്യമായി, ദൈവത്തിന് നന്ദി'; മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ദിലീപ്
- അമ്മയ്ക്ക് ചക്കരയുമ്മ; ശാലിനിയെ ചേർത്തുപിടിച്ച് ആദ്വിക്
- വന്ന വഴി മറക്കാത്തവരാണ് അംബാനി കുടുംബമെന്ന് ഈ ചിത്രം പറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.