/indian-express-malayalam/media/media_files/6itXabJ0noFnc3mlJG6V.jpg)
ബാലചന്ദ്ര മേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച കലാകാരിയാണ് ശോഭന. തിരിഞ്ഞുനോക്കുമ്പോൾ ആരെയും അമ്പരപ്പിക്കുന്ന ഒരു കരിയറിനു ഉടമയാണ് ശോഭന. ആദ്യ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശോഭനയ്ക്ക് പ്രായം പതിമൂന്നു വയസ്സായിരുന്നു. പിന്നീടങ്ങോട്ട് എത്രയോ ചിത്രങ്ങൾ.
പതിമൂന്നര വയസ്സിൽ ഏപ്രിൽ 18, 15 വയസ്സിൽ യാത്ര, 16ൽ ചിലമ്പ്, 17ൽ അനന്തരം, നാടോടിക്കാറ്റ്, 18ൽ ധ്വനി, 20ൽ ഇന്നലെ, സസ്നേഹം, 21ൽ ഉള്ളടക്കം, ദളപതി, 22ൽ പപ്പയുടെ സ്വന്തം അപ്പൂസ്, 23ൽ മേലേപ്പറമ്പിൽ ആൺവീട്, മണിചിത്രത്താഴ്, 24ൽ തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം, പക്ഷേ, 25ൽ മഴയെത്തും മുൻപെ, 26ൽ ഹിറ്റ്ലർ എന്നിങ്ങനെ പോവുന്നു ശോഭനയുടെ പ്രായവും ചിത്രങ്ങളും തമ്മിലുള്ള ബന്ധം.
നടി, ഡാൻസർ എന്നീ നിലകളിലെല്ലാം ശോഭന മലയാളികൾക്ക് ഏറെ സുപരിചിതയാണ്. എന്നാൽ പാട്ടിലും മിടുക്കിയാണ് ശോഭന എന്നു നിങ്ങളിൽ എത്ര പേർക്കറിയാം. തന്റെ ഒരു ആൽബം സോങ്ങിന്റെ വരികൾ ആലപിക്കുന്ന ശോഭനയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഗ്രേസ് എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങുന്ന നായിക. ചെന്നൈയിൽ കലാതർപ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോൾ. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട് ശോഭന.
വർഷങ്ങൾക്കു ശേഷം അനൂപ് സത്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിൽ ശോഭന അഭിനയിച്ചിരുന്നു. മോഹൻലാൽ- തരൂൺ മൂർത്തി ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വരികയാണ് താരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.