scorecardresearch

''ആരേയും പെട്ടെന്ന് വിശ്വാസത്തിലെടുക്കരുത്'': ജീവിതം പഠിപ്പിച്ച പാഠത്തെക്കുറിച്ച് അമല പോൾ

ആസിഫ് അലിയോടൊത്ത് അഭിനയിച്ച 'ലെവൽ ക്രോസ്' എന്ന സിനിമയുടെ വിജയാഘോഷത്തിൻ്റെയും പ്രമോഷൻ്റെയും തിരക്കിലാണ് അമല പോൾ

ആസിഫ് അലിയോടൊത്ത് അഭിനയിച്ച 'ലെവൽ ക്രോസ്' എന്ന സിനിമയുടെ വിജയാഘോഷത്തിൻ്റെയും പ്രമോഷൻ്റെയും തിരക്കിലാണ് അമല പോൾ

author-image
Entertainment Desk
New Update
Amala Paul Interview

അമല പോൾ

സിനിമയിലും ജീവിതത്തിലും ഒരുപാട് വിമർശനങ്ങൾ നേരിട്ടിട്ടുള്ള നടിയാണ് അമല പോൾ. സിനിമ ജീവിതത്തിൽ സജീവമായിരിക്കെ തന്നെ തമിഴ് സംവിധായകനായ വിജയുമൊത്തുള്ള വിവാഹവും വേർപിരിയലും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയം ആയിരുന്നു. അതിനു ശേഷവും അഭിനയത്തിൽ താരം സജീവമായിരുന്നു. കുറെയധികം തിരിച്ചടികൾ നേരിട്ടെങ്കിലും വീണ്ടു ശക്തമായ തിരിച്ചു വരുവുകൾ അമല നടത്തി.  ഇതിനിടയ്ക്ക് കഴിഞ്ഞ വർഷമാണ് താരം രണ്ടാമത് വിവാഹിതയായത്. ഇപ്പോൾ ഒരു കുട്ടിയുടെ അമ്മയുമാണ്. 

Advertisment

ആസിഫ് അലിയോടൊത്ത് അഭിനയിച്ച 'ലെവൽ ക്രോസ്' എന്ന സിനിമയുടെ വിജയാഘോഷത്തിൻ്റെയും പ്രമോഷൻ്റെയും തിരക്കിലാണ് അമല പോൾ. കഴിഞ്ഞ ദിവസം റെഡ് എഫ് എംന് കൊടുത്ത അഭിമുഖത്തിൽ ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠം എന്താണ് എന്ന ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

''ഒരുപാട് പാഠങ്ങൾ പഠിച്ചു. പഠിച്ചുകൊണ്ടിരിക്കുകയാണ്. ആരേയും വളരെ പെട്ടെന്ന് വിശ്വസിക്കരുത്. എല്ലാ കാര്യവും സമയമെടുത്ത് ചെയ്യണം. പെട്ടെന്ന് തീരുമാനം എടുക്കരുത്. പ്രത്യേകിച്ച് ഒരു ക്ലാരിറ്റി ഇല്ലാത്ത കാര്യങ്ങൾ.''

Advertisment

''ഭാവിയെക്കുറിച്ചാണെങ്കിലോ, ഒരു റിലേഷൻഷിപ്പാണെങ്കിലോ, കരിയർ അല്ലെങ്കിൽ ഒരു സിനിമ തിരഞ്ഞെടുക്കുന്ന കാര്യമാണെങ്കിലോ, കറക്റ്റ് ആയിട്ടുള്ള കാര്യം ആണെങ്കിൽ ക്ലാരിറ്റി ഉണ്ടാകും. അവിടെ ഒരു ആശയക്കുഴപ്പം ഉണ്ടാകില്ല.''  

''നമ്മൾക്ക് തന്നെ അത് വ്യക്തമായി അറിയാൻ കഴിയും എന്താണ് ചെയ്യേണ്ടത്, ഇതാണ് ശരിയായ ആൾ എന്നതൊക്കെ. എത്ര ആൾക്കാർ കൺഫ്ലൂഷൻ ആക്കാൻ നോക്കിയാലും നമ്മുക്ക് കാര്യങ്ങൾ വ്യക്തമായിരിക്കും. അതുകൊണ്ട് സ്വന്തം മനസ്സ് പറയുന്നത് ചെയ്യുക. അതല്ലാതെ സമൂഹത്തിനു വേണ്ടിയോ, പേടി കാരണമോ, അല്ലെങ്കിൽ വീട്ടുകാർക്കു വേണ്ടിയോ, അപകർഷതാബോധം കൊണ്ടോ ഒന്നും തീരുമാനിക്കരുത്.''- എന്നാണ് അമലപോൾ പറയുന്നത്.

Read More

Interview Amala Paul Actress Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: