/indian-express-malayalam/media/media_files/tispZvcNEQvEiqUZWomH.jpg)
ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി തെലുങ്ക്, തമിഴ് ഇൻഡസ്ട്രിയിൽ നിന്നും നിരവധി സിനിമാ താരങ്ങൾ രംഗത്തെത്തിയിരുന്നു. പ്രഭാസ്, അല്ലു അർജുൻ, ചിരഞ്ജീവി, രാംചരൺ തേജ, വിക്രം, രശ്മിക മന്ദാന, സൂര്യ, ജ്യോതിക തുടങ്ങിയവരെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയിരുന്നു.
ഇപ്പോഴിതാ, ചെന്നൈയിൽ നിന്നും ഒരുപറ്റം താരങ്ങൾ കൂടി സഹായഹസ്തം നീട്ടുകയാണ്. ഒരു കോടി രൂപയാണ് താരങ്ങൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. രാജ്കുമാർ സേതുപതി, സുഹാസിനി മണിരത്നം, ശ്രീപ്രിയ, മണിരത്നം, ഖുശ്ബു സുന്ദർ, മീന സാഗർ, കല്യാണി പ്രിയദർശൻ, ലിസി ലക്ഷ്മി, ശോഭന, റഹ്മാൻ തുടങ്ങിയവരും ഇതിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പണം കൈമാറുകയായിരുന്നു ചെന്നൈയിലെ ഈ താരകൂട്ടായ്മ.
തെലുങ്ക് സൂപ്പർ താരം പ്രഭാസ് 2 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നൽകിയത്. ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേർന്ന് സംഭാവന ചെയ്തത്.
മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മഞ്ജു വാര്യർ അഞ്ചുലക്ഷം രൂപയും, നവ്യാ നായർ ഒരുലക്ഷം രൂപയുമാണ് നൽകിയത്.
നടൻ മോഹൻലാൽ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് നൽകിയത്. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപയും വയനാടിനായി നൽകി.
Read More
- ആരേയും വളരെ പെട്ടെന്ന് വിശ്വാസത്തിലെടുക്കരുത്: ജീവിതം തന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠത്തെക്കുറിച്ച് അമല പോൾ
- വയനാട്ടിലെ ദുരിതബാധിതർക്ക് 2 കോടി നൽകി പ്രഭാസ്
- ഒരു ഇൻഡസ്ട്രിയുടെ തന്നെ തലവര മാറ്റിയ വ്യക്തിയാണ് ഈ ചുള്ളൻ; ആളെ മനസ്സിലായോ?
- അർമാനും രണ്ടാം ഭാര്യയും ബിഗ് ബോസ് വീട്ടിൽ: വിവാഹ മോചനം പ്രഖ്യാപിച്ച് ഒന്നാം ഭാര്യ പായൽ
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.