scorecardresearch

ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള മാതാപിതാക്കളുടെ കരുതല്‍; വിവാദ പരാമർശവുമായി നടൻ രഞ്ജിത്ത്

സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്

സോഷ്യൽ മീഡിയയിലടക്കം വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്

author-image
Entertainment Desk
New Update
Ranjith, Tamil Actor Ranjith

ചിത്രം: ഇൻസ്റ്റഗ്രാം

ദുരഭിമാനക്കൊലയെ ന്യായീകരിക്കുന്ന പരാമർശവുമായി തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്നാണ് രഞ്ജിത്തിന്റെ ന്യായീകരണം. പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് രഞ്ജിത് വിവാദ പ്രസ്ഥാവന നടത്തിയത്. 

Advertisment

'കവുണ്ടംപാളയം' എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. "മക്കൾ പോകുന്നതിന്‍റെ വേദന മതാപിതാക്കൾക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. ചെരിപ്പ് കാണാതെ പോയാലും നമ്മൾ ദേഷ്യപ്പെടും. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. 

മക്കളുടെ ജീവിതത്തെ ബാധിക്കുന്ന എന്തെങ്കിലും സംഭവിച്ചാൽ മാതാപിതാക്കൾക്കുണ്ടാവുന്ന ദേഷ്യം അവരോടുള്ള കരുതലിൽ നിന്ന് വരുന്നതാണ്. അത് അക്രമമല്ല. അവരോടുള്ള കരുതല്‍ മാത്രമാണ്. ആ കരുതലിൽ നിന്നുണ്ടാവുന്ന ദേഷ്യമാണ്. അതിന്റെ പേരിൽ എന്ത് നടന്നാലും അതെനിക്കൊരു കുറ്റമായി തോന്നുന്നില്ല," രഞ്ജിത്ത് പറഞ്ഞു.

Advertisment

ദുരഭിമാനത്തിന്റെ പേരിൽ നിരവധി കൊലപാതകങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുള്ള സംസ്ഥാനമാണ് തമിഴ്നാട്. ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുന്നത് ഇത്തരത്തിലുള്ളവരാണെന്ന് തരത്തിലാണ് നടനെതിരെ സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉയരുന്നത്. രാജമാണിക്യം, ചന്ദ്രോത്സവും തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് രഞ്ജിത്.

Read More

Honour Killing Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: