Kanguva Trailer
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാകുന്ന 'കങ്കുവ.' ചിത്രത്തിന്റെ ട്രയ്‌ലർ പുറത്തിറക്കി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. രണ്ടു ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ സൂര്യയെത്തുന്നത്. ഒക്ടോബർ പത്തിനാണ് ചിത്രം തിയേറ്ററെലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ ഒരു നാഴികക്കല്ലായി മാറാൻ സാധ്യതയുള്ള ചിത്രമാണ് കങ്കുവയെന്ന് നിർമ്മാതാവ് കെ.ഇ. ജ്ഞാനവേൽ രാജ നേരത്തെ തന്നെ ഹൈപ്പ് സൃഷ്ടിച്ചിരുന്നു.
നിർമ്മാതാവിന്റെ വാക്കുകളോട് നീതിപുലർത്തുന്ന ട്രയ്‌ലറാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിൽ ബോബി ഡിയോൾ, ദിഷ പഠാനി തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ബോബി ഡിയോൾ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രംകൂടിയാണിത്.
പരസ്പരം യുദ്ധം ചെയ്യുന്ന രണ്ട് ഗോത്ര തലവന്മാരായാണ് സൂര്യയും ബോബി ഡിയോലും എത്തുന്നത്. ഞെട്ടിപ്പിക്കുന്ന വിഷ്യലുകളും നിർമ്മാണ മികവും ട്രയ്‌ലറിൽ പ്രകടമാണ്. രക്തരൂക്ഷിത യുദ്ധരംഗങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ, വെട്രി പളനിസാമിയാണ് ഛായാഗ്രഹണം.
ഇന്ത്യക്ക് പുറത്തും വിജയിക്കാൻ സാധ്യതയുള്ളതിനാൽ 20 ഭാഷകളിൽ ചിത്രം റിലീസുചെയ്യുമെന്നാണ് നിർമ്മാതാവ് അറിയിച്ചിരുന്നു. നായക വേഷങ്ങളിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങുന്ന സൂര്യയുടെ കരിയറിലെ നിർണായക ചിത്രമാണ് കങ്കുവ. 2022ൽ പുറത്തിറങ്ങിയ എതിർക്കും തുനിന്ദാവനായിരുന്നു സൂര്യ നായകനായ അവസാന ചിത്രം. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുരനാനൂര് എന്ന ചിത്രത്തിലും സൂര്യ അഭിനയിക്കുന്നുണ്ട്.
Read More
- സമാധാനം കിട്ടാൻ പൂജ നടത്തിയതിന് എങ്ങനെ കേസുകൊടുക്കും; പൊട്ടിച്ചിരിപ്പിക്കാൻ 'ഭരതനാട്യം'; ട്രെയ്ലർ
- വയനാടിനൊപ്പം; 'തങ്കലാൻ' പ്രമോഷൻ കേരളത്തിൽ റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്
- ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള മാതാപിതാക്കളുടെ കരുതല്; വിവാദ പരാമർശവുമായി നടൻ രഞ്ജിത്ത്
- ശോഭന ഇത്ര മനോഹരമായി പാടുമായിരുന്നോ? വൈറലായി ത്രോബാക്ക് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.