Bharathanatyam Trailer
നടൻ സൈജു കുറിപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമായ 'ഭരതനാട്യം' ട്രെയിലർ പുറത്തിറിക്കി. സൈജു കുറിപ്പിനൊപ്പം, സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഈ മാസം 23നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ഭരതനാട്യം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ചെറിയൊരു ഇടവേളയ്ക്കു ശേഷം, മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ കലാരഞ്ജിനി മടങ്ങി വരുന്ന മലയാള ചിത്രം കൂടിയാണിത്. ഫാമിലി ഡ്രാമയയൊരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ബബ്ലു അജു ആണ്. സാമുവൽ എബി സംഗീതവും ഷഫീഖ് വിബി എഡിറ്റിങ്ങും നിർവഹിക്കുന്നു.
Read More
- വയനാടിനൊപ്പം; 'തങ്കലാൻ' പ്രമോഷൻ കേരളത്തിൽ റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്
- ദുരഭിമാനക്കൊല അക്രമമല്ല, മക്കളോടുള്ള മാതാപിതാക്കളുടെ കരുതല്‍; വിവാദ പരാമർശവുമായി നടൻ രഞ്ജിത്ത്
- ശോഭന ഇത്ര മനോഹരമായി പാടുമായിരുന്നോ? വൈറലായി ത്രോബാക്ക് വീഡിയോ
- ചെന്നൈയിൽ നിന്നും ഒരു കോടി, സംഭാവന ചെയ്തവർ ഇവരൊക്കെ
- ആരേയും വളരെ പെട്ടെന്ന് വിശ്വാസത്തിലെടുക്കരുത്: ജീവിതം തന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠത്തെക്കുറിച്ച് അമല പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.