/indian-express-malayalam/media/media_files/bUDnlq0qxj0tvts5FFdF.jpg)
നിവേദ തോമസ്
ബാലതാരമായി സിനിമയിലെത്തിയ നടിയാണ് നിവേദ തോമസ്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. '35 ചിന്നകഥ കാടു' എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയപ്പോഴാണ് താരം ലുക്കിൽ അമ്പരപ്പിച്ചത്.
സാരിയിലാണ് നിവേദ എത്തിയത്. പഴയ നിവേദയാണോ എന്നു തിരിച്ചറിയാത്ത വിധമായിരുന്നു താരത്തിന്റെ രൂപമാറ്റം. നടിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ശരീര വണ്ണം ഇത്രയും കൂടിയതെങ്ങനെയെന്നാണ് പലരും ചോദിച്ചിരിക്കുന്നത്. ചിലർ തടി കൂടിയല്ലോ എന്ന തരത്തിൽ ബോഡി ഷെയ്മിങ് ചെയ്യുന്ന കമന്റുകളുണ്ട്.
തെലുങ്ക് താരം വിശ്വദേവ രചകോണ്ടയാണ് '35 ചിന്നകഥ കാടു' എന്ന ചിത്രത്തിലെ നായകന്‍. രണ്ടു കുട്ടികളുടെ അമ്മയായിട്ടാണ് നിവേദ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന് വേണ്ടിയാണോ ശരീര ഭാരം കൂട്ടിയതെന്നാണ് ആരാധകർ സംശയിക്കുന്നത്. താരത്തിന് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും ചിലർ ചോദിച്ചിട്ടുണ്ട്.
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളുടെ വേഷം ചെയ്തുകൊണ്ടാണ് നിവേദ കരിയർ തുടങ്ങുന്നത്. മധ്യവേനൽ, പ്രണയം, ചാപ്പ കുരിശ്, റോമൻസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്താടാ സജിയാണ് താരത്തിന്റെ മലയാളത്തില്‍ അവസനം പുറത്തിറ ചിത്രം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.